ഒമാന്റെ ‘സദഹ്’ നാവിക കപ്പൽ
മസ്കത്ത്: ഇന്ത്യയിലെ വിശാഖപട്ടണത്തിൽ നടന്ന ആഗോള നാവിക പരേഡിൽ ഒമാൻ സുൽത്താനേറ്റിന്റെ ‘സദഹ്’ നാവിക കപ്പൽ പങ്കെടുത്തു. 74 രാജ്യങ്ങൾ നാവിക സംഗമത്തിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്ന് തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് ഉൾപ്പെടെ 45 കപ്പലുകളും, ഒമാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്നുള്ള 19 യുദ്ധക്കപ്പലുകളും ഉൾപ്പെടെ ആകെ 71 കപ്പലുകൾ പരേഡിന്റെ ഭാഗമായി. ഇന്ത്യക്കും ഒമാനുമിടയിലെ ചരിത്രപരമായ ബന്ധങ്ങളുടെ ആഴവും പരിശീലനപരിപാടികളും സംയുക്ത അഭ്യാസ പ്രകടനങ്ങളും ഉൾപ്പെടുന്ന പരസ്പര നാവിക സഹകരണത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ‘സദഹ്’ നാവിക കപ്പലിന്റെ പരേഡിലെ സാന്നിധ്യമെന്ന് സുൽത്താനേറ്റിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ് സുമേധയിലെത്തിയ ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡറായ രാഷ്ട്രപതി ദ്രൗപദി മുർമു നാവിക പരേഡ് വീക്ഷിച്ചു.
യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും പ്രകടനം, നാവിക വിമാനങ്ങളുടെ ഫ്ലൈപാസ്റ്റ്, മറൈൻ കമാൻഡോകളുടെ സാഹസിക പ്രകടനങ്ങൾ എന്നിവ ചടങ്ങിന് മാറ്റേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.