മസ്‌കത്ത് കെ.എം.സി.സി തര്‍മത് ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്‌കത്ത്: മസ്‌കത്ത് കെ.എം.സി.സി തര്‍മത് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ദില്‍ ഹേ തര്‍മത് 2022' എന്ന പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ മുലദ്ദ ഇന്ത്യന്‍ സ്‌കൂളിന് സമീപം അല്‍ മാലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് നാഷനല്‍ കമ്മിറ്റി ജന. സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, എം.എസ്.എഫ് നാഷനല്‍ കമ്മിറ്റി മുന്‍ വൈ. പ്രസിഡന്റ് അഡ്വ. ഫാതിമ തഹ്ലിയ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ ഒമാനിലെ മസ്‌കത്ത്, ബാതിന തുടങ്ങി വിവിധ ഏരിയകളില്‍നിന്നും നിരവധി പ്രവര്‍ത്തകരും, കുടുംബങ്ങളും പങ്കെടുക്കും. ഗായകരായ ആബിദ് കണ്ണൂര്‍, ഫാസിലാ ബാനു, അസ്മ കൂട്ടായി, ആയിഷ ബതൂല്‍ എന്നിവര്‍ നയിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും.
തര്‍മത്ത് മേഖലയില്‍ ഏറെ കാലം സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയ പ്രമുഖ വ്യക്തിത്വങ്ങളെയും 25 വര്‍ഷത്തോളമായി മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന അധ്യാപകരെയും വേദിയില്‍ ആദരിക്കുന്നതായിരിക്കുമെന്ന് പ്രോഗ്രം കോഓഡിനേറ്റര്‍ നിസാം അണിയാരം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ലുഖ്മാന്‍ കതിരൂര്‍, കണ്‍വീനര്‍ നുഹ്മാന്‍ പുളിങ്ങാഞ്ചേരി, ട്രഷറര്‍ അജിനാസ് അബ്ദുല്ല, ജോ. കണ്‍വീനര്‍ പി.ആര്‍. ലത്തീഫ്, റാഷിദ് സെഡ്വിന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.