മസ്കത്ത്: മസ്കത്ത് നഗരസഭയുടെ കീഴിലുള്ള ഖുറം ആംഫി തിയറ്ററിെൻറ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറി. അടുത്ത അഞ്ചു വർഷത്തെ നടത്തിപ്പ് അവകാശം ഒമാനി ചെറുകിട ഇടത്തരം കമ്പനിയായ ഒാർബിറ്റ് ഇവൻറ് മാനേജ്മെൻറ് കമ്പനിക്കാണ് നൽകിയത്. 35 വർഷം മുമ്പ് നിർമാണം പൂർത്തിയായ ആംഫി തിയറ്ററിെൻറ നടത്തിപ്പ് ചുമതല ഇത്രയും കാലം മസ്കത്ത് നഗരസഭക്ക് തന്നെയായിരുന്നു. നഗരത്തിരക്കിൽനിന്ന് വിട്ട് വിശാലമായ പാർക്കിങ്ങോടെയുള്ള ആംഫി തിയറ്ററിൽ ഗൾഫ് മാധ്യമം ‘മധുരമെൻ മലയാളം’ അടക്കം നിരവധി കലാസാംസ്കാരിക പരിപാടികൾ അരങ്ങേറിയിരുന്നു.
തിയറ്ററിെൻറ സജ്ജീകരണം ഏറെ പ്രത്യേകത നിറഞ്ഞതാണ്. സ്റ്റേജ് സജ്ജമാക്കിയിരിക്കുന്നത് തറ നിരപ്പിലും കാണികൾക്കുള്ള ഇരിപ്പിടങ്ങൾ ഉയരങ്ങളിലുമാണുള്ളത്. അതിനാൽ, തിയറ്ററിെൻറ ഏതു ഭാഗത്തിരുന്നാലും സ്റ്റേജ് കാണാൻ കഴിയും. നിർമാണ പ്രത്യേകതകൾ കാരണം കഴിഞ്ഞ 35 വർഷമായി കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല.ഒമാനിലെ പ്രേക്ഷകർക്ക്് എന്നും മനസ്സിൽ ഒാർത്ത് വെക്കാൻ കഴിയുന്ന നിരവധി പ്രകടനങ്ങൾ അരങ്ങേറിയ ആംഫി തിയറ്റർ നടത്താൻ അവസരം കിട്ടിയതിൽ ഏറെ അഭിമാനിക്കുന്നതായി ഒാർബിറ്റ് ഇവൻറ് മാനേജ്മെൻറ് കമ്പനി സി.ഇ. ജി. രമേഷ് പറഞ്ഞു. ഇവിടെ നിരവധി മാറ്റങ്ങൾ നടത്താൻ പദ്ധതിയുള്ളതായും അേദ്ദഹം പറഞ്ഞു.
കൂടുതൽ സൗകര്യങ്ങൾ ഒരുക്കി വൈവിധ്യമുള്ള പരിപാടികൾക്കായി സജ്ജീകരിക്കും. നിലവിൽ നാലായിരത്തിലധികം ഇരിപ്പിടവും മറ്റു സൗകര്യവുമുണ്ടെങ്കിലും വേണ്ടത്ര പരിപാടികൾ ഇവിടെ നടക്കുന്നില്ല. കുറഞ്ഞ സീറ്റുകൾ ആവശ്യമുള്ളവർക്കും പരിപാടികൾ നടത്താനുള്ള സൗകര്യവും സംവിധാനവും ആരംഭിക്കും. ഇതോടെ, കൂടുതൽ പരിപാടികൾ ഇവിടെ എത്തിക്കാൻ സാധിക്കുമെന്നും അങ്ങനെ തിയറ്റർ കൂടുതൽ ജനകീയമാക്കാനും സാധിക്കുമെന്നാണ് പുതിയ നടത്തിപ്പുകാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.