കേരളാ എൻജിനീയേഴ്സ് ഫാമിലി മസ്കത്ത് സംഘടിപ്പിച്ച ഫാമിലി ക്വിസ് മത്സരത്തിൽ നിന്ന്
മസ്കത്ത്: കേരള എൻജിനീയേഴ്സ് ഫാമിലി മസ്കത്ത് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാമിലി ക്വിസ് ആവേശമായി. ടി.കെ.എം കോളജ് അലുംനി നേതൃത്വത്തിൽ അൽ ഹൈൽ നാഷണൽ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന മത്സരം ഒമാനിലെ പ്രശസ്ത ക്വിസ് മാസ്റ്റർ ഹലാ ജമാൽ ആണ് നയിച്ചത്. മൂന്നു പേർ അടങ്ങുന്ന ടീമുകളാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന രീതിയിലായിരുന്നു ടീമുകളുടെ ക്രമീകരണം. പ്രാഥമിക റൗണ്ടിൽ 40ലധികം ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ മലയാളി എൻജിനീയർ അലുമ്നിയാണ് ഒന്നാമതെത്തിയത്. തൃശൂർ എൻജിനീയറിങ് കോളജ് അലുമ്നി റണ്ണറപ്പും കണ്ണൂർ എൻജിനീയറിങ് കോളജ് അലുമ്നി സെക്കൻഡ് റണ്ണറപ്പുമായി.
കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം അലുമ്നി, ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ് അലുമ്നി, എൻ.എസ്.എസ് കോളജ് ഓഫ് എൻജിനീയറിങ് അലുമ്നി എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. 11 ടീമുകളെ പങ്കെടുപ്പിച്ച് മലയാളി എൻജിനീയർ അലുമ്നി പ്രൈം പാർട്ടിസിപ്പേഷൻ അവാർഡും കരസ്ഥമാക്കി.
ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ് അലുമ്നിയുടെ ഏഴു ടീമുകളും കണ്ണൂർ എൻജിനീയറിങ് കോളജ് അലുമ്നിയുടെ ആറ് ടീമുകളും പങ്കെടുത്തു. വിജയികൾക്ക് സമ്മാനമായി ട്രോഫികളും വിവിധ ഗൃഹോപകരണങ്ങളും വിതരണം ചെയ്തു. ക്വിസ് മത്സര പരമ്പരയുടെ 21ാമത് എഡിഷനാണ് ഇക്കുറി അരങ്ങേറിയത്. പ്രസിഡന്റ് ഡിക്കി ഫിലിപ്പ്, സെക്രട്ടറി അജിത് കുമാർ, നൗഷാദ് അബ്ദുൽ ഹമീദ്, മൃണാൾ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.