ഫിസ്ക - ഇസ്ക കരാട്ടേ അസോസിയേഷൻ സലാലയിൽ നടത്തിയ കരാട്ടേ സെമിനാറിൽ പങ്കെടുത്തവർ
സലാല: ഫിസ്ക - ഇസ്ക കരാട്ടേ അസോസിയേഷൻ സലാലയിൽ കരാട്ടേ സെമിനാറും ബ്ലാക്ക് ബെൽറ്റ് വിതരണവും സംഘടിപ്പിച്ചു.
ചീഫ് ഇൻസ്ട്രക്ടർ ക്വോഷി ഷംസുദ്ദീന് ആലിക്കലിന്റെ മേല്‍നോട്ടത്തില്‍ നടന്ന സെമിനാറില്‍ ജപ്പാനില്‍നിന്നുള്ള നൈൻത് ഡാൻ കരാട്ടേ മാസ്റ്ററായ കാൻച്ചേ മസായ കൊഹാമയാണ് നേതൃത്വം നല്‍കിയത്.
സലാല റാഫോ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന പ്രത്യേക പരിശീലന പരിപാടിയില്‍ 150ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സലാല ഡോജോയില്‍ പ്രത്യേക പരിശീലന ക്ലാസുകളും നടന്നു. ഫസ്റ്റ് ഡാൻ മുതൽ ഫോർത്ത് ഡാൻ വരെയുള്ള ബ്ലാക്ക് ബെൽറ്റ് എക്സാമും നടന്നു.
ഒളിമ്പിക് ട്രേഡിങ് ഓഡിറ്റോറിയത്തില്‍ നടന്ന ബ്ലാക്ക് ബെല്‍റ്റ് അവാർഡ്ദാന ചടങ്ങിൽ വിദ്യാര്‍ഥികള്‍ക്ക് ബെല്‍റ്റുകളും സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും കോൻച്ചോ മസായ കൊഹാമ വിതരണം ചെയ്തു.
1992 മുതൽ സലാലയില്‍ അൽ ഇത്തിഹാദ് ക്ലബിൽ ഫിസ്ക-ഇസ്ക കരാട്ടേ അസോസിയേഷന്റെ പരിശീലനം നടന്നുവരുന്നു. സ്വദേശികളും വിദേശികളുമായ ഇരുന്നൂറോളം വിദ്യാർഥികൾ ഇവിടെ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.