കൈരളി സലാലയുടെ 35ാം വാര്‍ഷികാഘോഷ പരിപാടിയിൽ കെ.ടി. ജലീല്‍ എം.എല്‍.എ
സംസാരിക്കുന്നു
സലാല: കൈരളി സലാലയുടെ 35ാം വാര്‍ഷികാഘോഷത്തിന്റെ സമാപനം അല്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്നു. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യങ്ങള്‍ ലോക രാജ്യങ്ങളിലെ ജീവിതാവസ്ഥകളുമായി തുലനം ചെയ്ത് ഡോ. കെ. ടി ജലീല്‍ എം. എല്‍.എ സംസാരിച്ചു. സലാലയിലെ മലയാളി കലാകാരികളുടെ പൊലിമയാര്‍ന്ന നൃത്തനൃത്യങ്ങള്‍ കൈരളി സലാലയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് മിഴിവേകി.
കെ.എസ്. രഹ്നയുടെയും മാസ്റ്റര്‍ തേജസിന്റെയും നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി. വൻജനാവലി പരിപാടി കാണാൻ എത്തിയിരുന്നു. പ്രസിഡന്റ് ഗംഗാധരന് അയ്യപ്പന് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സിജോയ് പേരാവൂര്‍ സ്വാഗതവും വനിത സെക്രട്ടറി ഷീബ സുമേഷ് നന്ദിയും പറഞ്ഞു.
ഒമാന്‍ അല്‍ ബഹിജ ഗ്രൂപ്പ് അംഗം അബ്ദുറഹിമാന് അബ്ദുല്ല അല്‍ മനാരി, അല്‍ ഇത്തിഹാദ് സ്റ്റേഡിയം വൈസ് ചെയര്മാന് അഹമ്മദ് ജബലി, അല്‍ കബീര്‍ എം.ഡി.ഫായിസ അഹമ്മദ് മൊഹത്താഷിം, ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. സനാതനന്, ഇന്ത്യന്‍ സോഷല്‍ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാര്‍ ഝ, ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കര്‍ സിദ്ദീഖ്, അംബുജാക്ഷന്,
എ കെ. പവിത്രന്, ലോക കേരളസഭാംഗങ്ങളായ പവിത്രന് കാരായി, ഹേമ ഗംഗാധരന്, സാമ്പത്തിക വിഭാഗം കണ്‍വീനര്‍ കെ.എ. റഹീം, മന്‍സൂര്‍ പട്ടാമ്പി, ലിജോ ലാസര്‍, വൈസ് പ്രസിഡന്റ് ലത്തിഫ് അമ്പലപ്പാറ, റിജിന്‍, രാജീവന്, വനിത വിഭാഗം പ്രസിഡന്റ് അശ്വനി രാഹുല്‍ നേതൃത്വം നല്കി. ചടങ്ങില്‍ ഒമാന്‍ അല്‍ ബഹിജ ഗ്രൂപ്പിന് വീല്‍ചെയറുകള്‍, സര്‍ജിക്കല്‍ ബെഡുകള്‍, വാക്കിങ്ങ് സ്റ്റിക്കുകള്‍ എന്നിവ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.