മസ്കത്ത്: ദീർഘകാലം 'മസ്കറ്റ് ഡെയിലി' ദിനപത്രത്തിൽ ചീഫ് റിപ്പോർട്ടർ ആയിരുന്ന മധുപർണ ഭട്ടചാർജി നാട്ടിൽ നിര്യാതയായി. 2008ലാണ് മധുപർണ അപ്പക്സ് പ്രസ് ആൻഡ് പബ്ലിഷിങ് ഹൗസിൽ ജോലിയിൽ പ്രവേശിക്കുന്നത്.
2009ൽ മസ്കറ്റ് ഡെയ്ലിയുടെ റിപ്പോർട്ടായി പ്രവർത്തിച്ച് തുടങ്ങി. പിന്നീട് സീനിയർ റിപ്പോർട്ടറായും കുറച്ച്കാലം നാഷനൽ ന്യൂസ് ഡെസ്ക്കിന്റെ ചുമതലയിലും ജോലി ചെയ്തു. കൽക്കത്ത സ്വദേശിയാണെങ്കിലും അസമിലെ ഗുവാഹത്തിയിലാണ് സ്ഥിരതാമസം. മസ്കത്ത് ഡെയ്ലിയിലെ സീനിയർ സബ് എഡിറ്റർ ജോയ്ദീപ് ഭട്ടചാർജിയാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.