ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ദി ക​ബീ​ർ പ്രൈ​മ​റി വി​ഭാ​ഗം സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ

ഐ.എസ്​.ഡബ്ല്യു പ്രൈമറി വിഭാഗം സ്റ്റുഡന്റ്സ്​ കൗൺസിൽ ചുമതലയേറ്റു

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ദി ക​ബീ​ർ പ്രൈ​മ​റി വി​ഭാ​ഗം സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ ചു​മ​ത​ല​യേ​റ്റു. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ക്യാ​പ്റ്റ​ൻ നി​ലേ​ഷ് ലെ​ക്ച​ന്ദ് ഖോ​ക്​​ലെ മു​ഖ്യാ​തി​ഥി​യാ​യി. സ്‌​കൂ​ൾ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം വി​ശാ​ൽ ഗോ​യ​ങ്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ന്റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ശൈ​ഖ്​ അ​നി​ൽ ഖിം​ജി, സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ൽ​കേ​ഷ് ജോ​ഷി, ഗാ​ർ​ഗി ചു​ഗ്, മ​റ്റു മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു. ഹെ​ഡ് ബോ​യ് അ​ബ്ദു​ൽ ഖാ​ദ​ർ സൈ​ഫി, ഹെ​ഡ് ഗേ​ൾ ക​രേ​ൻ സി​ബി എ​ന്നി​വ​ർ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. സ്​​ഥാ​ന​മേ​റ്റ സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്ക്​ ബാ​ഡ്ജും അ​ണി​യി​ച്ചു. സ്‌​കൂ​ൾ പ​താ​ക പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ട്ട ഹെ​ഡ് ബോ​യ്‌​ക്കും ഹെ​ഡ് ഗേ​ളി​നും കൈ​മാ​റി. വി​ദ്യാ​ർ​ഥി ​നേ​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത്​ ​ ക്യാ​പ്റ്റ​ൻ നി​ലേ​ഷ് ലെ​ക്ച​ന്ദ് ഖോ​ക്​​ലെ​യും വി​ശാ​ൽ ഗോ​യ​ങ്ക​യും വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി. ഡെ​പ്യൂ​ട്ടി ഹെ​ഡ് ബോ​യ് അ​മോ​ഗ് ഷിം​പി, ഡെ​പ്യൂ​ട്ടി ഹെ​ഡ് ഗേ​ൾ ആ​കാ​ൻ​ക്ഷ ഹ​രാ​വെ എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - ISW Primary Section Student Council took charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.