മത്ര: 48ാമത് ദേശീയ ദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ കൊടി തോരണങ്ങളാലും അലങ്കാര വസ്തുക്കളാലും നിറഞ്ഞിരിക്കുകയാണ് മത്ര സൂഖ്. മലയാളി കച്ചവടക്കാരുടെയും ജോലിക്കാരുടെയും നേതൃത്വത്തിലാണ് സൂഖിനെ അണിയിച്ചൊരുക്കിയത്. സൂഖിെൻറ വിവിധ ഭാഗങ്ങളിൽ മനോഹരങ്ങളായ കമാനങ്ങളും സുൽത്താെൻറ വർണ ചിത്രങ്ങൾ പ്രിൻറ് ചെയ്ത ഫ്ലക്സുകളും സ്ഥാപിച്ചിട്ടുണ്ട്. മൂവർണ ബലൂണുകളില്‍ ആര്‍ച്ച് രൂപത്തിലുണ്ടാക്കിയ കമാനങ്ങളാണ് ഏറെ ആകര്‍ഷണീയം.
നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടനാ സമ്മേളനങ്ങളില്‍ കവാടം നിർമിക്കാനുപയോഗിക്കുന്ന രീതിയിലാണ് കമാന നിർമാണം. കച്ചവടക്കാര്‍ തങ്ങളുടെ സ്ഥാപനങ്ങളും ദേശീയ വർണങ്ങളാല് അലങ്കാരപ്പണി നടത്തിയിട്ടുണ്ട്. മത്ര ബലദിയ പാര്‍ക്കിലെ മൊത്ത വിതരണ മാര്‍ക്കറ്റില്‍ ഉണ്ടാക്കിവെച്ച അലങ്കാരപ്പണികള്‍ സ്വദേശികളെയും ആകർഷിക്കുന്നുണ്ട്. സ്വദേശി വനിതകളായ ലമിയ ബിന്‍ത്ത് ഇയാദ് ഖല്ഫാന്, അബീര്‍ ബിന്ത് അബ്ദുല്‍ റഹീം എന്നിവരുടെ സഹായത്തോടെ ഷഫീഖ് എടക്കാട്, സഹീർ കാപ്പാട്, ഇ.കെ സാദിക്ക് എന്നിവരുടെ നേതൃത്വത്തിലാണ് അലങ്കാര പ്രവൃത്തികള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.