മസ്കത്ത്: 23ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തുടക്കമാവും. പുസ്തകോത്സവത്തിെൻറ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. പുസ്തകപ്രേമികളുടെ ഉത്സവമായ ഫെസ്റ്റിവൽ ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി ഉദ്ഘാടനം ചെയ്യും. 28 രാജ്യങ്ങളിൽ നിന്ന് 783 പ്രസാധകർ പെങ്കടുക്കുമെന്ന് ബുധനാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇൻഫർമേഷൻ മന്ത്രിയും പുസ്തകോത്സവം സംഘാടക കമ്മിറ്റി തലവനുമായ അബ്ദുൽ മുനിം ബിൻ മൻസൂർ അൽ ഹസനി അറിയിച്ചു. ഇതിൽ 603 പ്രസാധനാലയങ്ങൾ നേരിട്ടാണ് പെങ്കടുക്കുന്നത്. 180 പ്രസാധനാലയങ്ങൾ ഏജൻസികൾ വഴിയും പുസ്തകോത്സവത്തിന് എത്തും. മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതായും ലോകത്തിലെ പ്രധാന പുസ്തകോത്സവങ്ങളുടെ പട്ടികയിൽ ഇടം നേടിയതായും മന്ത്രി അബ്ദുൽ മുനീം അൽ ഹസനി പറഞ്ഞു.
ഇൗജിപ്ത്, ലബനാൻ, സിറിയ, ജോർഡൻ, യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, ഇറാഖ്, ഫലസ്തീൻ, സുഡാൻ, ബഹ്റൈൻ, തുനീഷ്യ, അൽജീരിയ, ഖത്തർ, മൊറോക്കോ, ലിബിയ തുടങ്ങിയ അറബി രാജ്യങ്ങൾ ഉത്സവത്തിൽ പെങ്കടുക്കുന്നുണ്ട്. കൂടാതെ ബ്രിട്ടൻ, ഇറാൻ, തുർക്കി, കാനഡ, ജപ്പാൻ, സ്വീഡൻ, ബ്രൂണെ, ഇറ്റലി, അമേരിക്ക, ജർമനി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളും പെങ്കടുക്കുന്നുണ്ട്. 11,412 ചതുരശ്ര മീറ്ററാണ് മൊത്തം പുസ്തകാലയത്തിെൻറ വിസ്തൃതി. ഇതിൽ 1200 പവലിയനുകൾ പ്രവർത്തിക്കും. പുസ്തകോത്സവം നടത്തുന്ന എക്സിബിഷൻ സെൻററിെൻറ മധ്യഭാഗം ഒൗദ്യോഗിക ആവശ്യങ്ങൾക്കും വിദേശ പുസ്തകങ്ങളുടെ പ്രദർശനത്തിനും ഉപയോഗപ്പെടുത്തും. കുട്ടികളുടെ പുസ്തകാലയങ്ങളും വിനോദ ഇനങ്ങളും ഇവിടെ ഒരുക്കും. അഞ്ചുലക്ഷം പുസ്തകങ്ങളാകും ഇക്കുറിയുണ്ടാവുക. കഴിഞ്ഞവർഷം നാലര ലക്ഷം പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ 35 ശതമാനം പുസ്തകങ്ങളും അടുത്തിടെ പുറത്തിറങ്ങിയവയാണ്. പുസ്തകോത്സവ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളുമുണ്ട്. സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, സ്റ്റേജ് പ്രകടനങ്ങൾ, കവിയരങ്ങുകൾ തുടങ്ങിയവ എല്ലാ ദിവസവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.