സലാല: ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാംക്ലാസ് വിദ്യാർഥി ഹൃദിത് സുദേവിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. സാൻഫ്രാൻസിസ്കോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്ഷൻ ഫോർ നേച്ചറിെൻറ എക്കോ ഹീറോ അവാർഡുകളിൽ രണ്ടാം സ്ഥാനമാണ് ഹൃദിതിന് ലഭിച്ചത്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് സുദേവ് നേതൃത്വം നൽകുന്ന േപ്രാജക്ട് ഗ്രീൻ വേൾഡ് ഇൻറർനാഷനലാണ് പുരസ്കാരത്തിന് അർഹമായത്. സാൻഫ്രാൻസിസ്കോയിലെ ഗൂഗിൾ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സുദേവ് അവാർഡ് ഏറ്റുവാങ്ങി. 2080 എൻട്രികളിൽ നിന്നാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്. പ്രകൃതിസംരക്ഷണത്തിനുള്ള 2012 ലെ വേൾഡ് എൻവയൺമെൻറ് പുരസ്കാരവും 2014 ലെ നാഷനൽ എനർജി ഗ്ലോബ് അവാർഡും ഈ മിടുക്കൻ കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ ഡോ. ഷാജി പി. ശ്രീധറിെൻറയും ഹൃദ്യ എസ്. മേനോെൻറയും മകനാണ്. സുദേവിനെ പ്രിൻസിപ്പൽ ടി.ആർ. ബ്രൗൺ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.