സലാല: ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിൽ രൂപംകൊള്ളുന്ന പുതിയ കേരള വിഭാഗത്തിെൻറ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച നടക്കും.
രാത്രി ഏഴിന് ഇന്ത്യൻ സോഷ്യൽ ക്ലബ് മൈതാനിയിൽ( തുഞ്ചത്ത് എഴുത്തച്ചൻ നഗറിൽ) ആരംഭിക്കുന്ന സാംസ്കാരിക സംഗമത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സിനിമ താരം മനോജ് കെ.ജയൻ മുഖ്യാതിഥിയാകും. മൻപ്രീത് സിങ് ലോഗോ പ്രകാശനം നിർവഹിക്കും. മസ്കത്തിൽനിന്നെത്തുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന തായമ്പക, പഞ്ചാരിമേളം, കളരിപ്പയറ്റ്,നാടൻ പാട്ട് , ന്യത്താധ്യാപകർ ചിട്ടപ്പെടുത്തിയ വിവിധ നൃത്ത പരിപാടികളും അരങ്ങേറുമെന്ന് കൺവീനർ സുരേഷ് ബാബു അറിയിച്ചു. റെജി മണ്ണേലാണ് പരിപാടിയുടെ അവതാരകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.