ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ തെഞ്ഞെടുപ്പ്: വിജയികളെ പ്രഖ്യാപിച്ചു

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ഔദ്യോഗിക സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് നടന്ന തെഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. ബാബു രാജേന്ദ്രൻ, മറിയം ചെറിയാൻ, കെ.എം. ഷക്കീൽ, പി.ബി വിനോദ് നായർ, സന്തോഷ്‌ കുമാർ എന്നീ മലയാളികൾക്ക് പുറമെ സുഹൈൽ ഖാൻ, മനോജ്‌ റാണ്ടേ, ഗോവിന്ദ് നെഗി, അജയ് ജഹവർ, രേഷ്മ ഡിക്കോസ്റ്റ, എസ്.ഡി.ടി പ്രസാദ്, പ്രവീൺ പിന്റോ എന്നിവരാണ് വിജയിച്ചവർ. ഇവർ ​യോഗം ചേർന്ന് ഭാരവാഹികളെയും മറ്റും വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.

നിലവിലെ കമ്മിറ്റിയുടെ പാനലിന് എതിരായി മത്സരിച്ചവരിൽനിന്ന് പി.ബി. വിനോദ് നായർ, അജയ് ജഹവർ, രേഷ്മ ഡിക്കോസ്റ്റ, പ്രവീൺ പിന്റോ എന്നിവരെയും തെരഞ്ഞെടുത്തു. വെള്ളിയാഴ്ച രാത്രി ആറ് മണിക്ക് തുടങ്ങിയ​ വേട്ടെടുപ്പ് രാത്രി ഒമ്പത് മണിക്കാണ് അവസാനിച്ചത്. രാത്രി പത്ത് മണിക്ക് ​ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.

23 പേരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 323 പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത് (ബാച്ചിലര്‍ 163, ഫാമിലി 72, ലൈഫ് അംഗം 88). നിലവിലെ കമ്മിറ്റിയുടെ പാനലിന് പുറമെ മറ്റൊരു പാനല്‍ കൂടി മത്സര രംഗത്തുള്ളതുകൊണ്ടുതന്നെ ഇത്തവണ മത്സരം കൂടുതല്‍ ശക്തമായിരുന്നു. ഒമാനിലെ സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള സോഷ്യൽ ക്ലബ്​ ഇന്ത്യൻ പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിലൂന്നിയ പ്രവർത്തനങ്ങളാണ്​ നടത്തി വരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സൂർ, സലാല, സുഹാർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.

Tags:    
News Summary - Indian Social Club Oman Election: Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.