പെൺകുട്ടികളുടെ ബാസ്കറ്റ് ബാളിൽ തുടർച്ചയായ ആറാം
കിരീടം നേടിയ ഇന്ത്യൻ സ്കൂൾ അൽ വാദി കബീർ ടീം
മസ്കത്ത്: ശ്രീലങ്കൻ സ്കൂൾ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ ഇന്ത്യൻ സ്കൂൾ അൽ വാദി കബീർ (ഐ.എസ്.ഡബ്ലിയു.കെ) പെൺ കുട്ടികളുടെ ബാസ്ക്കറ്റ് ടീം തുടർച്ചയായി ആറാം തവണയും കിരീടം നിലനിർത്തി.
പാകിസ്താൻ സ്കൂൾ മസ്കറ്റ്, പാകിസ്താൻ സ്കൂൾ സീബ്, ശ്രീലങ്കൻ സ്കൂൾ ദോഹ (ഖത്തർ), ശ്രീലങ്കൻ സ്കൂൾ മസ്കത്ത് എന്നിവയും മസ്കത്ത് മേഖലയിലെ ഇന്ത്യൻ സ്കൂളുകളും പങ്കെടുത്ത ലീഗ്-കം-നോക്കൗട്ട് ചാമ്പ്യൻഷിപ്പിൽ ഐ.എസ്.ഡബ്ലിയു.കെ ലീഗ് ഘട്ടത്തിൽ തന്നെ ഒന്നാം സ്ഥാനത്ത് എത്തി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി.
ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കീർത്തന മുത്തുരാമൻ, കോച്ച് ഷിഫാസ് എന്നിവരെ മനേജ്മെന്റ് അഭിനന്ദിച്ചു. ആറുഷി ആചാരേക്കർ മോസ്റ്റ് വാല്യൂബിൾ പ്ലെയർ പുരസ്കാരംനേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.