രക്ഷിതാക്കൾക്ക് ആശ്വാസവുമായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ്
മസ്കത്ത്: കോവിഡ് പ്രതിസന്ധി കാരണം വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിലവിലെ ഘട്ടത്തിൽ രക്ഷിതാക്കൾക്ക് ആശ്വാസവുമായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ഫീസിളവ് അടക്കമുള്ള സഹായങ്ങൾ നൽകാനാണ് ബോർഡ് തീരുമാനിച്ചത്. 2021-2022 അധ്യയന വർഷത്തിലെ തിരിച്ചുകിട്ടാത്ത ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പൂർണമായി ഒഴിവാക്കാൻ സ്കൂൾ ഡയറക്ടർ ബോർഡ് െഎകകണ്ഠ്യേന തീരുമാനിച്ചു.
നടപ്പ് അധ്യയന വർഷക്കാലത്തേക്ക് ഇൻഫ്രാസ്ട്രക്ചർ ഫീസ് നേരേത്ത അടച്ചവരുടെ തുകകൾ സ്കൂൾ ഫീസിൽ ഉൾപ്പെടുത്തും. നിലവിൽ രക്ഷിതാക്കളിൽ പലരും അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ പരിഗണിച്ചാണ് ഇൻഫ്രാസ്ട്രക്ചർ ഫീസ് ഒഴിവാക്കിയതെന്ന് സ്കൂൾ ഡയറക്ടർ ബോർഡ് വക്താവ് പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന രക്ഷിതാക്കളെ സഹായിക്കാനായി ഡയറക്ടർ ബോർഡ് നിരവധി നടപടികൾ നടപ്പാക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി നിലവിലെ സ്കൂൾ ഫീസിളവ് തുടരുന്നതോടൊപ്പം കോവിഡ് പ്രതിസന്ധി കാരണം പ്രയാസങ്ങൾ അനുഭവിക്കുന്നവരും ഫീസിളവിെൻറ പരിധിയിൽ വരും. അതോടൊപ്പം മൂന്നു മാസത്തിൽ ഒരിക്കൽ ഒരുമിച്ച് ഇൗടാക്കുന്ന ട്യൂഷൻ ഫീസ് മാസം തോറും അടക്കാനും രക്ഷിതാക്കൾക്ക് സൗകര്യം നൽകി. ഇൗ മാസം ആദ്യവാരം മുതൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ 18 മാസത്തെ ഇടവേളക്കുശേഷം തുറക്കുകയാണ്. സ്കൂൾ കാമ്പസിൽ വീണ്ടുമെത്തുന്നതിെൻറ ആവേശത്തിലാണ് കുട്ടികളും രക്ഷിതാക്കളും.
കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് രക്ഷിതാക്കൾക്ക് ഏറെ സന്തോഷമുണ്ടെങ്കിലും യൂനിഫോം, ട്രാൻസ്പോർട്ട് എന്നിവക്ക് അവർ പണം ചെലവിടേണ്ടതുണ്ട്. കഴിഞ്ഞ 18 മാസമായി സ്കൂൾ അടഞ്ഞുകിടക്കുന്നതിനാൽ രക്ഷിതാക്കൾക്ക് യൂനിഫോം അടക്കം എല്ലാ പഠനോപകരണങ്ങളും വീണ്ടും വാങ്ങേണ്ടിവരും. ഇൗ ഇനത്തിൽ നല്ലൊരു സംഖ്യതന്നെ ചെലവിടേണ്ടിവരും. ഇതു പരിഗണിച്ച് വ്യാപാര സ്ഥാപനങ്ങൾ സ്കൂൾ ഉൽപന്നങ്ങൾക്കു മാത്രമായി ഒാഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടാനും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.