റദ്ദാക്കിയ സി.ബി.എസ്.ഇ പരീക്ഷകൾ വീണ്ടും നടത്തും

മസ്‌കത്ത്: ഒമാൻ ഉൾപ്പെടെ ഏഴ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ റദ്ദാക്കിയ സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷകൾ വീണ്ടും നടത്തും. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ് അവസരം. 2026 മാർച്ചിൽ മേഖലയിലെ സാഹചര്യത്തെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു.

തുടർന്ന് പ്രത്യേക മൂല്യനിർണയ രീതിയിലാണ് ഫലം പ്രഖ്യാപിച്ചത്. ഇപ്പോൾ റദ്ദാക്കിയ വിഷയങ്ങളിൽ വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുകയാണ്. ആകെ 40 വിഷയങ്ങളിലാണ് പരീക്ഷ നടത്തുക.

20 അക്കാദമിക് വിഷയങ്ങളും 20 തൊഴിൽ അധിഷ്ഠിത വിഷയങ്ങളും ഇതിൽ ഉൾപ്പെടും. വിദ്യാർഥികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാം. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി പരിഗണിക്കുക. പരീക്ഷക്ക് ഫീസ് ഈടാക്കില്ല. പരീക്ഷാ തീയതിയും സമയക്രമവും സി.ബി.എസ്.ഇ പിന്നീട് പ്രഖ്യാപിക്കും.

Tags:    
News Summary - Cancelled CBSE exams to be re conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.