സോഹാറിയൻസ് കല ഓണാഘോഷം പോസ്റ്റർ പ്രകാശനവും സ്വാഗത സംഘ രൂപീകരണവും

സുഹാർ: സോഹാറിലെ കലാ, സാമൂഹിക, സാംസ്കാരിക സംഘടനയായ സോഹാറിയൻസ് കലയുടെ ഓണാഘോഷം 2026 ‘ഓണനിലാവ്’ പരിപാടിയുടെ സ്വാഗത സംഘം രൂപീകരണവും പോസ്റ്റർ പ്രകാശനവും സുഹാർ മലബാര്‍ പാരിസ് ഹോട്ടലിൽ നടന്നു. സംഘടനയുടെ മുതിർന്ന വനിതാ അംഗം റീത്ത രമേഷ് സൗത്ത് ബാത്തിന സൗഹൃദവേദി സെക്രട്ടറി വാസുദേവൻ, സാംസ്കാരിക പ്രവർത്തകകനും യൂനിവേഴ്സിറ്റി അധ്യാപകനുമായ റോയ് പി. വീട്ടിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

ഗായകരായ ശിവപ്രിയ, അർജുൻ കെ.സി എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് ഒക്ടോബർ 16 ന് നടക്കും. സോഹാറിയൻസ് കല പ്രവർത്തകരും ബാല വിഭാഗവും ചേർന്ന് അവതരിപ്പിക്കുന്ന നൃത്ത വിരുന്നും പരിപാടിക്ക് മിഴിവേകുമെന്ന് സംഘാടകർ അറിയിച്ചു. സ്വാഗത സംഘം രൂപുകരണ യോഗത്തിൽ രാഹുൽ മാധവ് സ്വാഗതം പറഞ്ഞു. ശ്രീജേഷ് പാട്യം അധ്യക്ഷത വഹിച്ചു. വാസുദേവൻ, മുരളികൃഷ്ണൻ, ഹാഷിഫ്, ജയൻ എടപ്പറ്റ, സുനിൽകുമാർ എന്നിവർ സംസാരിച്ചു. സുഷാം ഷാ പരിപാടികൾ വിശദീകരിച്ചു. ജിമ്മി സാമുവൽ പാനൽ അവതരിപ്പിച്ചു.

വാസുദേവൻ, സജീഷ് ജി. ശങ്കർ, മുരളികൃഷ്ണൻ, റോയ് പി. വീട്ടില്‍, സുനിൽകുമാർ എന്നിവർ രക്ഷാധികാരികളായും രാഹുൽ മാധവ്, കെ. ബിജു എന്നിവർ കൺവീനർമാരായും, ശ്രീജേഷ് പാട്യം ചെയർമാൻ, സുഭാഷ് വിജയൻ പ്രോഗ്രാം കൺവീനർ, ഹസിത, ലിൻസി, കൃഷ്ണപ്രസാദ്, സജി, സുഷാം, ഷൈജു, സുരേഷ് തുടങ്ങിയവർ വിവിധ കമ്മിറ്റി ഭാരവിഹികളായും സ്വാഗതസംഘം രൂപീകരിച്ചു.

Tags:    
News Summary - Soharians Arts Onam celebration poster launch and welcome committee formation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.