സുഹാർ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ; കൂടുതൽ സർവീസിന് പദ്ധതി
മസ്‌കത്ത്: സുഹാർ വിമാനത്താവളത്തിൽ പുതിയ യാത്രാ ടെർമിനൽ നിർമിക്കാൻ പദ്ധതിയുമായി ഒമാൻ. വിമാനത്താവളത്തിന്റെ വികസനത്തിന്റെ ഭാഗമായി പ്രാദേശിക രാജ്യങ്ങളിലേക്കും കൂടുതൽ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്‌വാലിയാണ് ഇക്കാര്യം അറിയിച്ചത്. സുഹാർ വിമാനത്താവളത്തിന്റെ വികസനം മേഖലയിലെ വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാം, പാകിസ്താനിലെ ഗ്വാദർ, ഇറാന്റെ തെക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികളും പരിഗണനയിലുണ്ട്.
സുഹാർ വിമാനത്താവളത്തിന്റെ വികസനത്തിലൂടെ വടക്കൻ അൽ ബാത്തിന മേഖലയിലേക്കുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സാമ്പത്തിക, വ്യാപാര, ടൂറിസം പ്രവർത്തനങ്ങൾക്കും കൂടുതൽ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.