മസ്കത്ത്: ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ വർധന. 2025 നവംബർ അവസാനം 5.6 ശതമാനം വർധന രേഖപ്പെടുത്തി 18,42,651 എണ്ണമായി. 2024ലെ ഇതേ കാലയളവിൽ ഇത് 17,45,642 ആയിരുന്നു. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്ഐ) പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം.
ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ സ്വകാര്യ വാഹനങ്ങളാണ് കൂടുതൽ. സ്വകാര്യ വാഹനങ്ങളുടെ എണ്ണം 14,58,764 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തി. വാണിജ്യ വാഹനങ്ങൾ 2,72,233 ആയി ഉയർന്നു; 7.7 ശതമാനം.റെന്റൽ വാഹനങ്ങൾ 12.4 ശതമാനം ഉയർന്ന് 44,075 ആയി. മോട്ടോർ സൈക്കിളുകൾ 12.6 ശതമാനം വർധിച്ച് 8,609 ആയി. ടാക്സി വാഹനങ്ങൾ 0.9 ശതമാനം ഉയർന്ന് 28,495 ആയി.
വാഹനങ്ങളുടെ നിറം പരിഗണിച്ചാൽ വെള്ള നിറമാണ് മുന്നിൽ. വെള്ള നിറത്തിലുള്ള വാഹനങ്ങളടെ എണ്ണം 7,78,846 ആണ്. സിൽവർ-2,37,055 , ഗ്രേ-1,90,278 , കറുപ്പ് -98,333 എന്നിവയാണ് പിന്നാലെയുള്ളവ. നീല നിറത്തിലുള്ള വാഹനങ്ങളിൽ കാര്യമായ വർധന രേഖപ്പെടുത്തി; 1,02,372 എണ്ണം.
എൻജിൻ ശേഷി അടിസ്ഥാനത്തിൽ, 1500 സി.സി.യിൽ താഴെയുള്ള വാഹനങ്ങളുടെ എണ്ണം 1,54,127 ആയി ഉയർന്നു. 1500-3000 സി.സി. വിഭാഗത്തിൽ 10,03,632 വാഹനങ്ങളും 3001-4500 സി.സി. വിഭാഗത്തിൽ ഏകദേശം 4,07,507 വാഹനങ്ങളും രജിസ്റ്റർ ചെയ്തു. 4500 സി.സിക്ക് മുകളിലുള്ള വാഹനങ്ങൾ നവംബർ അവസാനം 2,28,025 ആയി.
ഭാര വിഭാഗം പരിശോധിച്ചാൽ, മൂന്നു ടണ്ണിൽ താഴെയുള്ള വാഹനങ്ങൾ 16,71,480 ആയി. മൂന്നു മുതൽ ഏഴു ടൺ വരെയുള്ള വിഭാഗത്തിൽ 53,459 എണ്ണവും, ഏഴു മുതൽ 10 ടൺ വരെയുള്ള വിഭാഗത്തിൽ 39,846 വാഹനങ്ങളുമുണ്ട്. 10 ടണ്ണിന് മുകളിലുള്ള വാഹനങ്ങളുടെ എണ്ണം 77,866 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.