കെ.എൻ. ഗഫൂർ
Posted On
date_range Updated On
date_range ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ചികിത്സക്കായി നാട്ടിലേക്ക് പോയ ഒമാനിലെ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ വാരം ചതുരക്കിണർ ആയങ്കി പറമ്പിൽ സബീറാസിൽ കെ.എൻ. ഗഫൂറാണ് (64) നാട്ടിൽ മരിച്ചത്.
ആറു വർഷത്തോളമായി മസ്കറ്റ് ഗാലയിലെ സാസ് റസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനെത്തുടർന്ന് തുടർചികിത്സക്കായി ആറു ദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്. പരേതരായ അഹമ്മദ്- കെ.എൻ. സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യമാർ: പരേതയായ മാരിയത്ത്, ആയിഷ കുന്നുംപുറത്ത്.
മക്കൾ: മുബഷിർ, സബീറ, മിഖ്ദാദ്. സഹോദരങ്ങൾ: സുബൈദ, സുഹറ, സെറീന, ഇസ്മായിൽ, നബീസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.