ബു​റൈ​മി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഇ​ഫ്‌​താ​ർ സ്നേ​ഹ​സം​ഗ​മം ആ​റി​ന്

ബു​റൈ​മി: ബു​റൈ​മി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം മാ​ർ​ച്ച് ആ​റി​ന് ബൈ​നൂ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി 18 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി. ഷൈ​ജു രാ​ഘ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജാം​സി പ്രി​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​മ​ദാ​നി​ന്റെ പ​വി​ത്ര​ത​യും സാ​ഹോ​ദ​ര്യ​വും പ​ങ്കു​വെ​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​വാ​സ​ലോ​ക​ത്തെ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നും നാ​ട്ടി​ലെ നോ​മ്പു​കാ​ല ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ക്കാ​നു​മു​ള്ള വേ​ദി​യാ​യാ​ണ് ബു​റൈ​മി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ വി​പു​ല​മാ​യ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച പ്ര​കാ​ശ് ക​ളി​ച്ചാ​ത്ത് പ​റ​ഞ്ഞു. വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ ഒ​ത്തു​ചേ​രു​ന്ന ഈ ​സം​ഗ​മം മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും സൗ​ഹൃ​ദ​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - Buraimi Friendship Group Iftar Social Gathering at 6pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.