മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയയുടെ നേതൃത്വത്തിൽ നടത്തുന്ന ഗ്രാൻഡ് ഫാമിലി ഇഫ്താർ വെള്ളിയാഴ്ച നടക്കും. മബേല മാൾ ഓഫ് മസ്കത്തിന് സമീപം അസ്സഅദി ഫുട്ബാൾ ഗ്രൗണ്ടിലാണ് പരിപാടി. ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടന ഭാരവാഹികൾ, സ്വദേശി പൗര പ്രമുഖർ അടക്കമുള്ളവർ പരിപാടിയിൽ സംബന്ധിക്കും. ഒമാനിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറകളിൽ ഒന്നാണ് മബേലയിലേത്.
കഴിഞ്ഞ വർഷം 2500 ഓളം പേർ പങ്കെടുത്തിരുന്നു. ഈ വർഷത്തെ ഇഫ്താർ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.