യൂ​ത്ത് ​സെ​ന്റ​ർ സ്ഥാ​പി​ക്കാ​ൻ സു​ൽ​ത്താ​ന്റെ അ​നു​മ​തി

മ​സ്‌​ക​ത്ത്: സാ​മ്പ​ത്തി​ക-​ഭ​ര​ണ സ്വ​യം​ഭ​ര​ണ​ത്തോ​ടെ പു​തി​യ യൂ​ത്ത് സെ​ന്റ​ർ സ്ഥാ​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ൽ (37/2026) സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ഒ​പ്പു​വെ​ച്ചു. സാം​സ്കാ​രി​ക- കാ​യി​ക- യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് യൂ​ത്ത് സെ​ന്റ​ർ പ്ര​വ​ർ​ത്തി​ക്കു​ക. ഉ​ത്ത​ര​വ് പ്ര​കാ​രം, മ​ന്ത്രാ​ല​യ​ത്തി​ലെ യു​വ​ജ​ന കേ​ന്ദ്ര വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന എ​ല്ലാ അ​നു​മ​തി​ക​ളും അ​വ​കാ​ശ​ങ്ങ​ളും ബാ​ധ്യ​ത​ക​ളും സ്വ​ത്തു​ക്ക​ളും പു​തി​യ യൂ​ത്ത് സെ​ന്റ​റി​ന് കീ​ഴി​ലാ​ക്കും.

മ​ന്ത്രി​സ​ഭ​യ​ടെ അ​നു​മ​തി​യോ​ടെ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന​കാ​ര്യ മ​ന്ത്രി​യാ​ണ് യൂ​ത്ത് സെ​ന്റ​ർ അ​നു​ബ​ന്ധ സം​വി​ധാ​ന​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ക. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ച​ട്ട​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Sultan's permission to establish youth center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.