ജ​ബ​ൽ അ​ഖ്ദ​ർ മ​ല​നി​ര​യു​ടെ ആ​കാ​ശ ദൃ​ശ്യം

ജ​ബ​ൽ അ​ഖ്ദ​റി​ൽ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്ക് ന​ട​പ​ടി

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തെ പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള വി​ക​സ​ന പ​ദ്ധ​തി ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗം കൂ​ട്ടി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജ​ബ​ൽ അ​ഖ്ദ​റി​ൽ പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​നും മ​സീ​റ ദ്വീ​പി​ൽ നി​ല​വി​ലെ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​നും ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചു. ജ​ബ​ൽ അ​ൽ അ​ഖ്ദ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യു​ള്ള എ​യ​റോ​നോ​ട്ടി​ക്ക​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ മാ​ർ​ച്ച് 12 ന​കം സ​മ​ർ​പ്പി​ക്ക​ണം. മ​സീ​റ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യു​ള്ള ഡി​സൈ​ൻ ആ​ൻ​ഡ് ബി​ൽ​ഡ് ജോ​ലി​ക​ൾ​ക്കു​ള്ള ടെ​ൻ​ഡ​റു​ക​ൾ മാ​ർ​ച്ച് 21ന​ക​വും സ​മ​ർ​പ്പി​ക്ക​ണം. ജ​ബ​ൽ അ​ൽ അ​ഖ്ദ​റും മ​സി​റ​യും ഉ​ൾ​പ്പെ​ടെ പ്രീ​ഫാ​ബ്രി​ക്കേ​റ്റ​ഡ് ഘ​ട​ന​യി​ലു​ള്ള ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ ഡി​സൈ​ൻ-​നി​ർ​മാ​ണ​ത്തി​നും ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച് 21ന​കം ഈ ​ടെ​ണ്ട​റും സ​മ​ർ​പ്പി​ക്ക​ണം. ജ​ബ​ൽ അ​ൽ അ​ഖ്ദ​ർ, റാ​സ് അ​ൽ ഹ​ദ്, മ​സി​റ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ എ​ഞ്ചി​നീ​യ​റി​ങ് ഡി​സൈ​ൻ-​പ​രി​പാ​ല​ന ടെ​ൻ​ഡ​റി​ങ്ങി​നാ​യു​ള്ള സാ​ങ്കേ​തി​ക-​സാ​മ്പ​ത്തി​ക പ​ഠ​നം പൂ​ർ​ത്തി​യാ​യ​താ​യി സി.​എ.​എ എ​യ​ർ​പോ​ർ​ട്ട് പ്രൊ​ജ​ക്ട്സ് ടീം ​മേ​ധാ​വി എ​ൻ​ജി​നീ​യ​ർ സാ​ലിം അ​ൽ ഹ​ർ​സി അ​റി​യി​ച്ചു. മ​സി​റ​യി​ൽ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​നാ​യി സൈ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്, മാ​സ്റ്റ​ർ പ്ലാ​ൻ, ഡി​സൈ​ൻ, മേ​ൽ​നോ​ട്ടം എ​ന്നി​വ​യ്ക്കു​ള്ള ടെ​ൻ​ഡ​റു​ക​ളും സി.​എ.​എ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ മ​സീ​റ​യി​ലു​ള്ള വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മാ​യും റോ​യ​ൽ എ​യ​ർ​ഫോ​ഴ്സ് ഓ​ഫ് ഒ​മാ​ന്റെ (റാ​ഫോ) സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും, മ​സ്ക​ത്തി​ൽ നി​ന്ന് സ​ലാം എ​യ​ർ പ​രി​മി​ത​മാ​യ തോ​തി​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ, പു​തി​യൊ​രു സി​വി​ൽ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ നി​ർ​മി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

മ​തി​യാ​യ ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് മ​സീ​റ ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​ണ്. വൈ​കി​ട്ട് ആ​റി​നു​ശേ​ഷം ഫെ​റി സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ്യോ​മ​സേ​വ​ന​മാ​ണ് ആ​ശ്ര​യം. സാ​ധാ​ര​ണ ചി​കി​ത്സ​ക്കാ​യി രാ​ജ്യ​ത്തി​ന്റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ സ​നാ വ​രെ ഫെ​റി​യി​ൽ യാ​ത്ര ചെ​യ്ത് തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ റോ​ഡ് മാ​ർ​ഗം നി​സ്‍വ, മ​സ്ക​ത്ത്, സൂ​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ വി​മാ​ന​ത്താ​വ​ള​മി​ല്ലാ​ത്ത ദാ​ഖി​ലി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ബ​ൽ അ​ഖ്ദ​റി​ൽ പു​തി​യ വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ക​രു​ത്തേ​കു​മെ​ന്ന് ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​തീ​ക്ഷി​ക്കു​ന്നു. വ​ർ​ഷം മു​ഴു​വ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യ ജ​ബ​ൽ അ​ഖ്ദ​റി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് മി​ത​മാ​യ താ​പ​നി​ല​യും ശീ​ത​കാ​ല​ത്ത് ന​ല്ല ത​ണു​പ്പു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 2025 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ ജ​ബ​ൽ അ​ൽ അ​ഖ്ദ​റി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 2,22,151 ആ​യി ഉ​യ​ർ​ന്നു. മു​ൻ​വ​ർ​ഷം ഇ​ത് 2,03,629 ആ​യി​രു​ന്നു. വി​ദേ​ശി​ക​ളും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന ശ്ര​ദ്ധേ​യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ൽ റോ​ഡ് മാ​ർ​ഗം മാ​ത്ര​മു​ള്ള ഇ​വി​ടേ​ക്ക് വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി വ​രു​ന്ന​ത്. ഇ​തി​നാ​യു​ള്ള ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന​ക്കും നി​ർ​മാ​ണ​ത്തി​നു​മാ​യാ​ണ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്.

അ​തോ​ടൊ​പ്പം, സു​ൽ​ത്താ​നേ​റ്റി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. സു​ഹാ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള വി​ക​സ​ന​വും മു​സ​ന്ദ​ത്തി​ൽ പു​തി​യ വി​മാ​ന​ത്താ​വ​ളം സ്ഥാ​പി​ക്കു​ന്ന​തും വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.  

Tags:    
News Summary - Airport project underway in Jebel Akhdar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.