സന്തോഷ് പള്ളിക്കൻ (പ്രസി.), ബിനീഷ് മുരളി (ജന. സെക്ര.), ജോൺസൻ യോഹന്നാൻ (ജന. സെക്ര.), ജിനു ജോൺ ട്രഷ.)
മസ്കത്ത്: ഇൻകാസ് ഒമാന് പുതിയ നേതൃത്വം നിലവിൽ വന്നു. ഇൻകാസ് ഒമാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം ചേർന്ന് സന്തോഷ് പള്ളിക്കനെ പുതിയ പ്രസിഡന്റായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നെന്ന് ഭാരവാഹികൾ അറിയിച്ചു. ഒ.ഐ.സി.സി-ഇൻകാസ് ഒമാന്റെ പ്രവർത്തനങ്ങൾക്ക് പുതുജീവനേകുന്നതിനായി കെ.പി.സി.സി നിയമിച്ച ദേശീയ ഭാരവാഹികളുടെ യോഗം ചേർന്നാണ് തീരുമാനം.
ഒമാനിലെ കോൺഗ്രസ് കൂട്ടായ്മയുടെ സ്ഥാപകനും ദേശീയ വൈസ് പ്രസിഡന്റുമായ എം.ജെ. സലീം അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പ്രസിഡന്റ്: സന്തോഷ് പള്ളിക്കൻ, വൈസ് പ്രസിഡന്റുമാർ: വി.എം. അബ്ദുൽ കരിം, തോമസ് ചെറിയാൻ. ജനറൽ സെക്രട്ടറി: ബിനീഷ് മുരളി, ജോൺസൻ യോഹന്നാൻ. സെക്രട്ടറിമാർ: ഒ.കെ. ഷമീം, തുഫൈൽ കേളോത്ത്, ട്രഷറർ: ജിനു ജോൺ. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികൾ: ജോസഫ് വലിയവീട്ടിൽ, ബിന്ദു പാലക്കൽ. കോൺഗ്രസ് അനുഭാവികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് തന്റെ ആദ്യലക്ഷ്യമെന്ന് പ്രസിഡന്റായി ചുമതലയേറ്റ സന്തോഷ് പള്ളിക്കൻ പറഞ്ഞു. വരാനിരിക്കുന്ന പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ പരമാവധി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
കൂടാതെ, പ്രവാസി ക്ഷേമനിധിയിൽ ഇപ്പോഴും അംഗത്വമില്ലാത്തവരെ കണ്ടെത്തി ക്ഷേമ പെൻഷൻ പദ്ധതിയിലേക്ക് ഉൾപ്പെടുത്തുമെന്ന് ജനറൽ സെക്രട്ടറി ബിനീഷ് മുരളിയും വൈസ് പ്രസിഡന്റ് വി.എം. അബ്ദുൽ കരീമും പറഞ്ഞു. നോർക്ക ഐഡി കാർഡും പ്രവാസി ഇൻഷുറൻസും ലഭിക്കാത്തവരെ കണ്ടെത്തി പദ്ധതികളുടെ ഭാഗമാക്കാൻ സംഘടന മുൻകൈ എടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ഒ.കെ. ഷമീം സ്വാഗതവും ജിനു ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.