മസ്കത്ത്: ഒമാനിൽ 2020ൽ രജിസ്റ്റർ ചെയ്തത് 11,312 കേസുകൾ. ഈ കേസുകളിൽ എല്ലാമായി 16,659 പ്രതികളാണുള്ളതെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിൻെറ റിപ്പോർട്ടിൽ പറയുന്നു. പ്രതികളിൽ 53 ശതമാനം പേരും വിദേശികളാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തതിൽ കൂടുതലും. 3422 സാമ്പത്തിക കുറ്റകൃത്യങ്ങളാണ് 2020ൽ ഉണ്ടായത്.
വ്യക്തികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2476 കേസുകളും നിയലംഘനങ്ങളുമായി ബന്ധപ്പെട്ട് 2167 കേസുകളുമുണ്ടായി. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ കേസുകളും. 3810 എണ്ണമാണ് മസ്കത്ത് ഗവർണറേറ്റിലുണ്ടായത്. ദോഫാറിൽ 1669 കേസുകളും വടക്കൻ ബാത്തിനയിൽ 1578 കേസുകളും രജിസ്റ്റർ ചെയ്തു. കേസുകളിൽ കുറവ് അൽ വുസ്തയിലാണ്. ഇവിടെ 139 കേസുകളാണ് ഉണ്ടായത്.
കഴിഞ്ഞ വർഷം 2292 സൈബർ കേസുകളും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 47 ശതമാനം കേസുകളും മറ്റുള്ളവർക്കെതിരായ അധിക്ഷേപങ്ങളും അപവാദവും സംബന്ധിച്ചവയാണ്. സ്വകാര്യ ജീവിതത്തിനും കുടുംബങ്ങൾക്കുമെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് 16 ശതമാനം കേസുകൾ രജിസ്റ്റർ ചെയ്തു. വ്യക്തികളെ ഓൺലൈനിൽ ബ്ലാക്ക്മെയിൽ ചെയ്തതിന് 16 ശതമാനം കേസുകളുമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.