ഐ.എം.ഐ സലാല ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച സൗഹ്യദ ഇഫ്താർ
സലാല: വിവിധ സംഘടന ഭാരവാഹികളെയും പൗരപ്രമുഖരെയും പങ്കെടുപ്പിച്ച് ഐ.എം.ഐ സലാലയിൽ സൗഹ്യദ ഇഫ്താർ സംഘടിപ്പിച്ചു. നോമ്പിന്റെ ചൈതന്യം ഉൾക്കൊണ്ട് സമൂഹത്തെ കാർന്നു തിന്നുന്ന മയക്കുമരുന്നിനെതിരെ ഒരുമിച്ചുള്ള പടയൊരുക്കത്തിനാണ് ഈ ഇഫ്താറിലൂടെ തുടക്കം കുറിക്കുന്നതെന്ന് ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി പറഞ്ഞു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഡോ. കെ.സനാതനൻ, രാകേഷ് കുമാർ ഝ, അബൂബക്കർ സിദ്ദീഖ്, നാസർ പെരിങ്ങത്തൂർ , ഡോ.നിഷ്താർ, എ.പി.കരുണൻ ,ഡോ. ഷാജി.പി.ശ്രീധർ, റസൽ മുഹമ്മദ്, സുദർശനൻ, ഹുസൈൻ കാച്ചിലോടി, ഡോ. ആരിഫ് തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിനു പേർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജെ.സാബുഖാൻ, ജി.സലിം സേട്ട് ,കെ.ജെ. സമീർ തുടങ്ങിയവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.