മസ്കത്ത്: മേഖയിൽ സംഘർഷ സാഹചര്യം തുടരുന്നതിനാൽ പൊതുജനങ്ങൾക്ക് അറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഒമാനിന്റെ വ്യോമപരിധിയിലും തന്ത്ര പ്രധാന സ്ഥലങ്ങളിലും ഡ്രോണുകളോ സമാന വസ്തുക്കളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ വിവരം അറിയിക്കണമെന്നാണ് നിർദേശം. ഡ്രോണോ സമാന വസ്തുക്കളോ കണ്ടെത്തുന്ന സ്ഥലത്തിന്റെ വിവരങ്ങളും പകർത്തിയ ചിത്രവും 77720078 എന്ന വാട്‌സ്ആപ്പ് നമ്പറിൽ അയക്കണം.
അപകടരമായ സാഹചര്യങ്ങളിൽ അടിയന്തര ഇപെടലുകൾക്ക് ഇത് സഹായകരമാവുമെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഡ്രോൺ അടക്കം എല്ലാ ആളില്ലാ വിമാനങ്ങളുടെയും വിവിധ ആകാശ കായിക പ്രവർത്തനങ്ങളടെയും അനുമതി താൽക്കാലികമായി തടഞ്ഞതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായുള്ള ഡ്രോൺ പ്രവർത്തനങ്ങൾക്കും പാരാഗ്ലൈഡിങ് അടക്കമുള്ള സാഹസികപ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.