സലാല: ഇടുക്കി സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാത്തിക്കുടി പൂമനക്കണ്ടം മുളഞ്ഞാനിയില്‍ മാര്‍ക്കോസിന്‍െറയും ഏലിക്കുട്ടിയുടെയും മകള്‍ ഷെബിനെ (30) ആണ് വ്യാഴാഴ്ച വൈകുന്നേരം ദോഫാര്‍ ക്ളബിന് സമീപത്തെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ച ഭര്‍ത്താവ് ജീവന്‍ സെബാസ്റ്റ്യനെ പൊലീസ് ഇതുവരെ വിട്ടയച്ചിട്ടില്ല. പൊലീസിന്‍െറ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഭര്‍ത്താവില്‍നിന്നുള്ള തെളിവെടുപ്പ് തുടരുന്നത്.
സലാല ഗാര്‍ഡന്‍ ഹോട്ടലിലെ ഷെഫ് ആയ ഭര്‍ത്താവ് ജീവന്‍ വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഷെബിനെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടത്തെിയത്. തലക്കേറ്റ ഗുരുതര കുത്താണ് മരണകാരണമായത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തുവരുകയായിരുന്ന ഷെബിന്‍ ഉച്ചവിശ്രമത്തിന് എത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. നാലുവര്‍ഷമായി ജീവന്‍ സെബാസ്റ്റ്യന്‍ സലാലയില്‍ ജോലി ചെയ്തുവരുന്നു. ഷെബിന്‍ ഒരു വര്‍ഷം മുമ്പാണ് ജോലി വിസയില്‍ എത്തിയത്. നേരത്തേ മറ്റൊരിടത്ത് ആയിരുന്ന കുടുംബം ഏതാനും മാസം മുമ്പാണ് ദോഫാര്‍ ക്ളബിന് സമീപത്തേക്ക് മാറിയത്. മുകളിലെ നിലയിലായിരുന്നു താമസം. കൂടുതലും ഈജിപ്ഷ്യന്‍ സ്വദേശികളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. കവര്‍ച്ചക്കാര്‍ മലയാളികളെ ലക്ഷ്യമിടുന്നതിനാല്‍ കുടുംബമായി താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ക്ളബ് വൈസ് പ്രസിഡന്‍റ് യു.പി ശശീന്ദ്രന്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നുകാട്ടി സലാലയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സോഷ്യല്‍ക്ളബ് നേതൃത്വത്തില്‍ ബോധവത്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഷെബിന്‍ ജോലിക്ക് പോകുന്നതും ഉച്ച വിശ്രമത്തിന് ഒറ്റക്ക് വരുന്നതും നിരീക്ഷിച്ചാണ് കൊലപാതകി കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. അപരിചിതര്‍ പുറത്തുണ്ടെന്ന് സംശയിക്കുന്ന പക്ഷം ഒരു കാരണവശാലും ഫ്ളാറ്റിന്‍െറയോ വില്ലയുടെയോ വാതിലുകള്‍ തുറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിനും മാലിന്യം കളയുന്നതിനുമാണെങ്കില്‍പോലും വീടിന് പുറത്തേക്ക് ഒറ്റക്ക് പോകരുത്. പുറത്ത് ആരാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാതില്‍ തുറക്കുക. വീട്ടില്‍ സ്ത്രീകള്‍ ഒറ്റക്കാണെങ്കില്‍ ഉച്ചക്കും രാത്രിയിലും ഉറങ്ങുന്ന സമയത്ത് കിടപ്പുമുറിയുടെ വാതില്‍ ഭദ്രമായി കുറ്റിയിടുക.
വായുസഞ്ചാരത്തിനായി തുറന്നിടുന്ന ജനലുകള്‍ പിന്നീട് അടക്കാന്‍ വിട്ടുപോകുന്ന അവസ്ഥയുണ്ട്. ഗ്രില്ലുകള്‍ ഇല്ലാത്തത് തുറന്നിട്ട ജനാലയിലൂടെ അക്രമിക്ക് അകത്തുകയറാന്‍ സഹായകരമാകും. വാതിലുകളിലും ജനലുകളിലും സുരക്ഷാ ചങ്ങലകള്‍ പിടിപ്പിക്കുന്നതും ആളുകള്‍ അകത്ത് അതിക്രമിച്ച് കയറാതിരിക്കാന്‍ സഹായകരമാകും. ഒറ്റപ്പെട്ട ഫ്ളാറ്റുകളിലും വില്ലകളിലും താമസിക്കാതെ മലയാളികളും ഇന്ത്യന്‍ സമൂഹവും കൂടുതലായുള്ള താമസകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഏത് അടിയന്തര സാഹചര്യത്തിലും റോയല്‍ ഒമാന്‍ പൊലീസിന്‍െറ എമര്‍ജന്‍സി നമ്പറായ 9999ല്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.