Posted On
date_range Updated On
date_range ഐ.സി.എസ് മീലാദ് സമ്മേളനം 27ന്; ഒരുക്കം പൂർത്തിയായി
മസ്കത്ത്: സെപ്റ്റംബർ 27 ന് അൽ ഖൂദ് ഗ്രിൽ ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മീലാദ് സമ്മേളനത്തിൽ നജീബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിക്കും.
അൽ ഖൂദ് സി.എം സെന്റർ വിദ്യാർഥികളുടെ വൈവിധ്യമാർന്ന പരിപാടികളും അജ്വ ദഫ് സംഘത്തിന്റെ ദഫ് പ്രദർശനവും നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയതായും സംഘാടക സമിതി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.