മസ്കത്ത്: വീടിെൻറ പുറംഭിത്തികൾക്ക് പുതിയ നിറംപൂശാനും മേൽക്കൂരയിൽ ഷീറ്റ് ഇടാനും പക്ഷികളുടെ കൂട് സ്ഥാപിക്കുന്നതിനുമൊക്കെ ഒരുങ്ങുന്നവരുടെ ശ്രദ്ധക്ക്. നിങ്ങളുടെ പ്രവൃത്തി കെട്ടിട നിയമലംഘനത്തിെൻറ പരിധിയിൽ പെടുന്നതായേക്കാം. അനുമതിയില്ലാതെ വീടുകളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നവരിൽനിന്ന് നൂറ് റിയാൽ മുതൽ മുന്നൂറ് റിയാൽ വരെ പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കെട്ടിടത്തിെൻറ നിറം അനുമതിയില്ലാതെ മാറ്റുക, വീടിെൻറ മേൽക്കൂരയിൽ ഷീറ്റിടുകയോ തണൽ കുട സ്ഥാപിക്കുകയോ ചെയ്യുക, പെർമിറ്റില്ലാതെ വീടിനോട് അനുബന്ധമായി മുറികളും മറ്റും നിർമിക്കുക, താൽക്കാലിക നിർമിതികൾ സ്ഥാപിക്കുക, പുറത്തെ പാർക്കിങ് കേന്ദ്രം മാനദണ്ഡങ്ങൾ പാലിക്കുന്നത് അല്ലായിരിക്കുക, വീടുകളുടെ പതിവ് അറ്റകുറ്റപ്പണി നടത്താതിരിക്കുക എന്നിവയാണ് നിയമലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ.
താമസക്കാർക്ക് ഭീഷണി ഉയർത്തുന്ന കെട്ടിടമോ കെട്ടിടത്തിെൻറ ഭാഗമോ നീക്കുകയോ അല്ലെങ്കിൽ താമസക്കാരെ സംരക്ഷിക്കാൻ ഉറപ്പുള്ള വസ്തുക്കൾ സ്ഥാപിക്കുകയോ വേണമെന്നാണ് ആർട്ടിക്ക്ൾ 131 പ്രകാരമുള്ള കെട്ടിടനിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ലോക്കൽ ഒാർഡർ 23/92 പറയുന്നത്. ഇത് പാലിക്കാത്ത കെട്ടിട ഉടമകളിൽനിന്ന് മുന്നൂറ് റിയാൽ വരെ പിഴ ഇൗടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അറ്റകുറ്റപ്പണിക്കുള്ള വിമുഖതയാണ് നിലവിലുള്ള വീടുകളുമായി ബന്ധപ്പെട്ടുള്ള പൊതുവായ നിയമലംഘനമെന്ന് മസ്കത്ത് നഗരസഭാ വക്താവ് പറഞ്ഞു. ഇതിന് 100 റിയാൽ പിഴ അടക്കുന്നതിന് ഒപ്പം അറ്റകുറ്റപ്പണി പൂർത്തീകരിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.