മസ്കത്ത്: ഒമാനിലെ ആശുപത്രികളിൽ യാത്രക്കാർക്കുള്ള ചികിത്സാസൗകര്യം ലഭ്യമാക്കു ന്ന സേവനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽനിന്ന് പോകുന്നതും വ രുന്നതുമായവർക്ക് മാർഗനിർദേശങ്ങളും ചികിത്സാ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക് ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. ഒമാനിൽ ഇല്ലാത്ത രോഗങ്ങളും പകർച്ചവ്യാധികളും പല രാജ്യങ്ങളിലുമുണ്ട്. പ്രതിരോധ നടപടികൾ എടുക്കാത്ത പക്ഷം ഇൗ രോഗങ്ങൾ യാത്രക്കാർക്ക് പിടികൂടും. ടൂർ ഒാപേററ്റർമാർക്കും യാത്രാ സേവനങ്ങൾ നൽകുന്നവർക്കും പലപ്പോഴും ഇത്തരം രോഗങ്ങളെക്കുറിച്ച് അറിയാൻ കഴിയില്ല.
അതിനാൽ, എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്ന് പറയണമില്ലെന്നും മന്ത്രി പറഞ്ഞു. ഇൗ സാഹചര്യം മുൻ നിർത്തിയാണ് ആശുപത്രികളിൽ ഇൗ സേവനങ്ങൾ ആരംഭിച്ചത്. ഒമാനിലേക്ക് തിരികെയെത്തുന്നവരും ആരോഗ്യ പരിരക്ഷയെ അലക്ഷ്യമായി കാണരുത്. രോഗ ലക്ഷണങ്ങളെക്കുറിച്ച് അവർ ബോധവാന്മാരായിരിക്കുകയും ആശുപത്രികളിൽ പരിശോധനക്ക് പോവുകയും വേണം. മലേറിയ അടക്കം ഗുരുതര രോഗബാധകൾ വിദേശത്തുനിന്ന് എത്തുന്നവർ വഴി ഒമാനിലുള്ളവർക്ക് ബാധിക്കുന്ന അവസ്ഥയുണ്ട്. ഇൗ വർഷവും കഴിഞ്ഞ വർഷവും റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനിയും വിദേശത്തുനിന്ന് എത്തിയവരിൽനിന്നാണ് ഒമാനിലുള്ളവർക്ക് ബാധിച്ചതെന്നാണ് കരുതുന്നത്. ഇൗ രോഗബാധകളെല്ലാം നിയന്ത്രണ വിധേയമാക്കിയതായും മന്ത്രി പറഞ്ഞു.
ഇത്തരം രോഗബാധകൾ പടരുന്നത് പൊതുജനാരോഗ്യത്തെയും മനുഷ്യ വിഭവശേഷിയെയും ബാധിക്കും. അതിനാൽ, വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സ്വദേശികളും വിദേശികളും ആശുപത്രികളിൽ ലഭ്യമായ സൗകര്യം ഉപയോഗിക്കണമെന്ന് മന്ത്രി ഒാർമിപ്പിച്ചു. വാക്സിനേഷനും മരുന്നുകൾക്കും ഒപ്പം ബോധവത്കരണവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.