യു.ടി.എസ്.സി ഗള്‍ഫ്ഹോക്കി ഫിയെസ്റ്റ: ടീം കൂര്‍ഗ് കിരീടം നിലനിര്‍ത്തി

മസ്കത്ത്: യു.ടി.എസ്.സി ഗള്‍ഫ്ഹോക്കി ഫിയെസ്റ്റക്ക് ആവേശകരമായ സമാപനം. ശനിയാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ടീം കൂര്‍ഗ് കിരീടം നിലനിര്‍ത്തി. 
ഫൈനലില്‍ യു.ടി.എസ്.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ടീം കൂര്‍ഗ് രണ്ടാം വര്‍ഷവും കിരീടത്തില്‍ മുത്തമിട്ടത്. സെമിയില്‍ യു.ടി.എസ്.സി വണ്‍ തൗസന്‍റ് ലെഗ്സിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കും  ടീം കൂര്‍ഗ് കെ.എസ്.എ ദമ്മാമിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കുമാണ് തോല്‍പിച്ചത്. ഒമാനി അതിഥി താരമായ ആസാദാണ് സെമിയില്‍ യു.ടി.എസ്.സിക്ക് വേണ്ടി ഹാട്രിക്ക് അടിച്ചത്. എന്നാല്‍ ഫൈനലില്‍ ആസാദിന് പരിക്കേറ്റത് യു.ടി.എസ്.സിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഒമാന്‍ ഹോക്കി അസോസിയേഷന്‍ ചെയര്‍മാന്‍ ത്വാലിബ് അല്‍ വഹൈബി വിജയികള്‍ക്ക് ട്രോഫി കൈമാറി. മുന്‍ ഇന്ത്യന്‍ ഹോക്കിതാരം എസ്.എ.എസ്. നഖ്വി, യു.ടി.എസ്.സി ഭാരവാഹികള്‍ തുടങ്ങിയവരും സമാപന ചടങ്ങില്‍ സംബന്ധിച്ചു. മല്‍സരത്തിന്‍െറ ഇടവേളകളില്‍ കുട്ടികളുടെ നൃത്തമടക്കം കലാപരിപാടികള്‍, തലശ്ശേരി ഭക്ഷണമേള തുടങ്ങിയവയും നടന്നു.  ഗള്‍ഫ്മാധ്യമം പവലിയനില്‍ ഒരുക്കിയ ക്വിസ് മത്സരത്തിലും സജീവ പങ്കാളിത്തമാണുണ്ടായത്. സീ പേള്‍സ് ജ്വല്ലറിയുടെ സഹകരണത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലായി സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

Tags:    
News Summary - hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.