മസ്കത്ത്: തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലാന്‍ ബനീ ബൂഅലി വിലായത്തിലെ അല്‍ ഹമൂദ മസ്ജിദ് വിനോദസഞ്ചാരികളുടെയും ചരിത്രാന്വേഷകരുടെയും ആകര്‍ഷക കേന്ദ്രമാവുന്നു. 500 വര്‍ഷമെങ്കിലും പഴക്കമുള്ള ഈ മസ്ജിദ് ഒരു ചരിത്രസ്മാരകം തന്നെയാണ്. ഇവിടെ അനുഭവപ്പെടുന്ന പ്രത്യേക കാലാവസ്ഥയും വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന തണുത്ത അന്തരീക്ഷവും ഇവിടെയത്തെുന്നവര്‍ക്ക് കൗതുകമാണ്. ഇസ്ലാമിക വാസ്തുശില്‍പകലയുടെ മനോഹാരിത എടുത്തുകാട്ടുന്ന 52 ഖുബ്ബകള്‍ ഈ മസ്ജിദിന്‍െറ പ്രത്യേകതയാണ്.
ഒമാനിലെ മറ്റു മസ്ജിദുകളെ അപേക്ഷിച്ച് ഖുബ്ബകളുടെ എണ്ണം അധികമായതിനാല്‍ ഇതിനെ ജനങ്ങള്‍ ഡോംബ് മസ്ജിദ് എന്നും വിളിക്കുന്നു. അല്‍ ദാഹിര്‍ മേഖലയിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. പുരാതന ഫ്രൈഡേ മാര്‍ക്കറ്റിന് സമീപമാണിത്. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഫ്രൈഡേ മാര്‍ക്കറ്റ് ഇന്നും സജീവമാണ്. ഒമാനി കരകൗശല വസ്തുക്കള്‍ക്കും മറ്റു പരമ്പരാഗത വസ്തുക്കള്‍ക്കും ഏറെ പേരുകേട്ടതാണ് ഈ ചന്ത. മസ്ജിദിന് ചുറ്റും നിരവധി പൗരാണിക വീടുകളുടെ അവശിഷ്ടങ്ങള്‍ കാണാം. മണ്ണുകൊണ്ടും ഈത്തപ്പനകൊണ്ടും നിര്‍മിച്ച ഈ വീടുകളും താമസ ഇടങ്ങളും ചരിത്രാന്വേഷികള്‍ക്ക് കൗതുകം പകരും.17 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ മസ്ജിദിന്‍െറ പുനര്‍നിര്‍മാണം1992 ലാണ് നടന്നത്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാസ്തുശില്‍പ വിദഗ്ധനായ ശൗഫാനി അല്‍ മഅ്മരി പരമ്പരാഗത ഇസ്ലാമിക വാസ്തുകലയിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടത്തെിയിരുന്നു.
പരമ്പരാഗത ഒമാനി വാസ്തുശില്‍പ രീതിയുടെ മികച്ച ഉദാഹരണംകൂടിയാണ് ഈ മസ്ജിദ്. മസ്ജിദിന് 24 കോളങ്ങളും അഞ്ച് ഇടനാഴികളും നിരവധി ആര്‍ച്ചുകളുമുണ്ട്. ഒമാനി ഇസ്ലാമിക വാസ്തുശില്‍പ സൗന്ദര്യം ആസ്വദിക്കാന്‍ ഒമാന് പുറത്ത് നിന്നും നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ട്. പള്ളിയുടെ ഖുബ്ബകളാണ് അധികൃതരെ ഏറെ ആകര്‍ഷിച്ചത്. അതിനാല്‍, മസ്ജിദിന്‍െറ വാസ്തുശില്‍പ സൗന്ദര്യത്തിന് കോട്ടം തട്ടാതെ 1992ലും 2010 ലും മസ്ജിദ് പുതുക്കിപ്പണിതിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.