മസ്കത്ത്: രാജ്യത്ത് നാലിനം ഹെർബൽ മരുന്ന് ഉൽപന്നങ്ങളുടെ വിപണനം നിരോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഷാർക്ക് എക്സ്ട്രാറ്റ് ടാബ്ലെറ്റ്സ്, വിമാക്സ് കാപ്സൂൾസ്, കാമാഗ്ര ഒാറൽ ജെല്ലി, ഡ്രാഗൺ ഡിലേ സ്പ്രേ എന്നിവയുടെ വിൽപനക്കാണ് നിരോധം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ റുബായി അറിയിച്ചു. ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന രാസവസ്തു ഇവയിൽ അടങ്ങിയതാണ് നിരോധത്തിന് കാരണം.
പ്രകൃതിദത്ത ഹെർബൽ ഉൽപന്നങ്ങൾ എന്ന് പറഞ്ഞാണ് ഇവ വിപണനം നടത്തുന്നത്. എന്നാൽ, ലബോറട്ടറി തല പരിശോധനയിൽ മരുന്നിെൻറ കൂട്ടിൽ രാസവസ്തുവിെൻറ സാന്നിധ്യം ഉള്ളതായി കണ്ടെത്തി. ഇവയുടെ ഒപ്പമുള്ള ലീഫ്ലെറ്റിലും മറ്റും രാസവസ്തുവിെൻറ സാന്നിധ്യം പ്രതിപാദിച്ചിട്ടില്ല. ഇത് വാണിജ്യതട്ടിപ്പിെൻറ പരിധിയിൽ ഉൾപ്പെടുത്താവുന്ന വിഷയമാണെന്നും ഡോ. മുഹമ്മദ് അൽ റുബായി പറഞ്ഞു. സ്ലൈഡ്നാഫിൽ എന്ന രാസവസ്തുവിെൻറ സാന്നിധ്യമാണ് മൂന്ന് ഉൽപന്നങ്ങളിൽ കണ്ടെത്തിയത്. വയാഗ്രയിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് സ്ലൈഡൻഫെൽ. ഒന്നിലധികം പാർശ്വഫലങ്ങൾക്ക് ഇടയാക്കുന്നതാണ് ഇൗ രാസവസ്തു.
ഒപ്പം ചിലതരം ഹൃദ്രോഗങ്ങൾക്ക് മരുന്നുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഇത് ഗുരുതരമായ പ്രതിപ്രവർത്തനത്തിനും കാരണമാകും.
നൈട്രേറ്റ്സ് അടങ്ങിയ മരുന്നുകൾ കഴിക്കുന്ന ഹൃദ്രോഗികൾ ഇൗ രാസവസ്തു അടങ്ങിയ മരുന്ന് കഴിക്കുന്ന പക്ഷം രക്തസമ്മർദം കുറയാനും ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമാവുകയും ചെയ്യും. അതിനാൽ, ഏറ്റവും അപകടകരമായ വഞ്ചനകളിൽ ഒന്നായാണ് ഇതിനെ കാണുകയെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
സുരക്ഷിതമല്ലാത്തതും വിശ്വസിക്കാൻ കൊള്ളാത്തതുമായ മരുന്നുകൾ ഉപയോഗിക്കുന്നതിൽനിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മരുന്നുകളെ കുറിച്ച് അറിവ് പകരാൻ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ഒരു പേജ് നീക്കിവെച്ചിട്ടുണ്ട്.
ഒമാനിൽ വിതരണം നിരോധിച്ച മരുന്നുകളെ കുറിച്ച വിവരങ്ങൾ ചിത്രസഹിതം moh.gov.om/ar_OM/web/dgpadc/-10 എന്ന വെബ്പേജിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.