മസ്കത്ത്: ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന മൂന്നു സംഘടനകൾക്ക് ഒമാൻ ഒായിൽ ആൻഡ് മാർക്കറ്റിങ് കമ്പനി സാമ്പത്തിക സഹായം നൽകുന്നു. അൽ നൂർ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ്, ഒമാനി അസോസിയേഷൻ ഫോർ ഹിയറിങ് ഇംപയേർഡ്, ഒമാനി അസോസിയേഷൻ ഫോർ ദി എൽഡേർലി ഫ്രൻഡ്സ് എന്നിവക്കായി 45,000 ത്തിലധികം റിയാലിെൻറ സഹായമാണ് നൽകുക. സാമൂഹിക വികസന മന്ത്രി ശൈഖ് മുഹമ്മദ് ബിൻ സൈദ് അൽ കൽബാനിയുടെയും ഒമാൻ ഒായിൽ ആൻഡ് മാർക്കറ്റിങ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ മുൽഹിലം ബിൻ ബഷീർ അൽ ജർഫിെൻറയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. സമൂഹത്തിെൻറ എല്ലാ തുറകളിലുള്ളവരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഹായം നൽകുന്നതെന്ന് ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.