Posted On
date_range Updated On
date_range ഒമാനിൽ അടുത്ത മൂന്ന് ദിവസം ചൂട് കൂടും
മസ്കത്ത്: അടുത്ത മൂന്ന് ദിവസങ്ങളിലായി താപനിലയിൽ ക്രമാനുഗതമായ വർധനവുണ്ടാകുമെന്നും 45 ഡിഗ്രി സെൽഷ്യസിൽ വരെ എത്താൻ സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചൊവ്വാഴ്ച അറിയിച്ചു. താപനിലയിൽ ഘട്ടംഘട്ടമായ വർധനവാണ് പ്രതീക്ഷിക്കുന്നത്.
മരുഭൂമി പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഹജർ പർവതനിരകളുടെ ഭാഗങ്ങളിലുമാണ് 40 ഡിഗ്രിയിൽ കൂടുതൽ താപനിലയെത്തുകയെന്നും നിരീക്ഷണകേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.