മസ്കത്ത്: ലോക ഹൃദയ ദിനാചരണം ഇന്ന്. സർക്കാർ തലത്തിലും വിവിധ ആശുപത്രികളുമെല്ലാം ദിനാചരണത്തിെൻറ ഭാഗമായി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഹൃദ്രോഗങ്ങളെ കരുതിയിരിക്കണമെന്ന് ഒമാൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ.വലീദ് അൽ സദ്ജാലി പറഞ്ഞു. റോഡപകടങ്ങൾ കഴിഞ്ഞാൽ ഒമാനിൽ കൂടുതൽ പേരെ കൊല്ലുന്നത് ഹൃദ്രോഗങ്ങളാണ്. പുകവലി, അമിതവണ്ണം, അമിത രക്തസമ്മർദം തുടങ്ങിയവ ഹൃദ്രോഗത്തിന് നേരിട്ടുള്ള കാരണങ്ങളാണെന്നും ഡോ. അൽ സദ്ജാലി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ആഗോള ന്യൂട്രീഷ്യൻ റിപ്പോർട്ട് പ്രകാരം കൂടുതൽ പൊണ്ണത്തടിയുള്ളവരുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാൻ. 190 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാന് 168ാം സ്ഥാനമാണ് ഉള്ളത്. കായികാദ്ധ്വാനമുള്ള ജോലികൾ കുറഞ്ഞതും വ്യായാമം ഇല്ലായ്കയും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ഒമാനിൽ പൊണ്ണത്തടിയൻമാരുടെ എണ്ണം കൂടാൻ കാരണം.
പൊണ്ണത്തടി സങ്കീർണമായ രോഗാവസ്ഥകളിലേക്ക് മാറാൻ അധികം താമസം വേണ്ടെന്നും അൽ സദ്ജാലി പറഞ്ഞു. പ്രമേഹം, അമിത രക്തസമ്മർദം, ഹൃദ്രോഗങ്ങൾ എന്നിവയാണ് പൊണ്ണത്തടിയന്മാരിൽ ഉണ്ടാവുക. പതിവായി വ്യായാമം ചെയ്ത് ശരീരഭാരം കുറക്കണം. ജനങ്ങളുടെ ജീവിത ശൈലി മെച്ചപ്പെടുത്താൻ സർക്കാർ വിവിധ നടപടികൾ കൈക്കൊള്ളുന്നുെണ്ടന്നും ഡോ. സദ്ജാലി പറഞ്ഞു. ഭക്ഷണത്തിലെ ഉപ്പിെൻറയും എണ്ണയുടെയും അംശം കുറക്കാൻ നടപടികൾ എടുത്തിട്ടുണ്ട്.
സൂപ്പർമാർക്കറ്റുകളിൽ അടക്കം ഇത്തരം മാനദണ്ഡങ്ങൾ പരിശോധിക്കാൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയുടെയും തെറ്റായ ഭക്ഷണശീലങ്ങൾ ഒഴിവാക്കേണ്ടതിെൻറയും പ്രാധാന്യം ഉയർത്തിക്കാട്ടി നിരവധി ബോധവത്കരണ പരിപാടികൾ സർക്കാർ, സർക്കാറിതര കൂട്ടായ്മകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നുവരുന്നുണ്ടെന്നും ഡോ. അൽ സദ്ജാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.