മസ്കത്ത്: ‘ഗൾഫ് മാധ്യമം’ മസ്കത്ത് നഗരസഭയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പി ക്കുന്ന ‘ഹാർമോണിയസ് കേരള’ സാംസ്കാരിക പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഇൗ മാസം 19ന് റൂവിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം ഹാളിലാണ് മത്സരം. മലയാളം വിഭാഗത്തിന് പുറമെ മസ്കത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ‘മൈൻഡ് മസ്കത്തും’ ചിത്രരചന മത്സരവുമായി സഹകരിക്കുന്നുണ്ട്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ‘അതിരുകളില്ലാത്ത മാനവികത’ എന്ന വിഷയത്തിലാണ് മത്സരം.
click4m.madhyamam.com വെബ്സൈറ്റിെല ഹോം പേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. 9-13 വയസ്സിനിടയിലുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും 13-18 പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം.
പെങ്കടുക്കാൻ എത്തുേമ്പാൾ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ കൈവശം വെക്കണം. ഡ്രോയിങ് ഷീറ്റ് ഒഴികെയുള്ളവ മത്സരാർഥികൾ കൊണ്ടുവരണം. പെയിൻറിങ്ങിന് ഏത് മാധ്യമവും ഉപയോഗിക്കാം. വിജയികൾക്ക് കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന സ്വർണ നാണയം ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ ഇൗ മാസം 25ന് നടക്കുന്ന ‘ഹാർമോണിയസ് കേരള’ പരിപാടിയുടെ വേദിയിൽ സമ്മാനിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 വിദ്യാർഥികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 90884255.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.