ഹാമ്മേഴ്സ് സൂപ്പർ ലീഗ് ടൂർണമെന്റിന് മുന്നോടിയായി നടന്ന ടീം മാനേജർമാരുടെ യോഗം
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസി കായിക പ്രേമികൾക്കായി മസ്കത്ത് ഹാമ്മേഴ്സ് ഒരുക്കുന്ന ഫുട്ബോൾ മേള വെള്ളിയാഴ്ച നടക്കും. ഒമാനിലെ പ്രമുഖ 16 ടീമുകൾ മാറ്റുരക്കുന്ന മൂന്നാമത് ഫുട്ബാൾ ടൂർണമെന്റ് ബൗഷർ ഫുട്ബാൾ ഗ്രൗണ്ടിലാണ് ഒരുങ്ങുന്നത്.
കെ.എം.എഫ് അസോസിയേഷന്റെ പുതിയ നിയമാവലികൾ അനുസരിച്ചിട്ടുള്ള ഒമാനിലെ ആദ്യത്തെ ടൂർണമെന്റ് എന്ന പ്രത്യേകതയും ഹമ്മേഴ്സ് സൂപ്പർ ലീഗിനുണ്ട്. മുൻകാലങ്ങളിൽ വ്യത്യസ്തതകൾകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കുന്ന ടീമുകളുടെ മാനേജർമാർക്കായി ഒരുക്കുന്ന ഹാമ്മേഴ്സ് മാനേജേഴ്സ് സോക്കർ കപ്പും നടക്കും.
ടൂർണമെന്റിനു മുന്നോടിയായി മുഴുവൻ ടീം മാനേജർമാരെയും ഉൾപ്പെടുത്തി ഹോട്ടൽ ഹോറിസോണിൽ പ്രത്യേക യോഗം ചേർന്നു. മസ്കത്ത് ഹാമ്മേഴ്സ് ടീം മാനേജർ അജ്മൽ, സെക്രട്ടറി മനോജ് തുടങ്ങിയവർ സംസാരിച്ചു. ടൂർണമെന്റ് ഒമാനിലെ ഓരോ ഫുട്ബാൾ പ്രേമിയുടെ മനസ്സിലും മായാത്ത ഓർമയാക്കിത്തീർക്കാൻ മസ്കത്ത് ഹാമ്മേഴ്സിലെ ഓരോ അംഗങ്ങളും ദിവസങ്ങളായി കഠിനപ്രയത്നത്തിലാണെന്ന് ടീം മാനേജർ സെയ്ദ് അജ്മൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.