ഹൈമ വാഹനാപകടം: ആലപ്പുഴ സ്വദേശിനിയുടെ മൃതദേഹം നാട്ടി​ലേക്ക്​ കൊണ്ടുപോകും

മസ്കത്ത്​: ഹൈമയിൽ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ഷേബ മേരി തോമസിന്‍റെ (32) മൃതദേഹം തിങ്കളാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 11.20ന്​ മസ്കത്ത്​ എയർപോർട്ടിൽനിന്ന്​ എയർ ഇന്ത്യ എക്​പ്രസിൽ കൊണ്ടുപോകുന്ന മൃതദേഹം വൈകീട്ട്​ നാലര​യോടെ കൊച്ചിയിലെത്തുമെന്നാണ്​ കരുതുന്നത്​.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ്​ കൊണ്ടുപോകുന്നത്​. ദുബൈയിൽ നഴ്​സായിരുന്നു ഷേബ. അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ മേയ്​ ഒന്നിന്​ പുലർച്ചെയായയിരുന്നു അപകടം. പെരുന്നാൾ അവധി ആഘോഷിക്കാനായി ദുബൈയിൽനിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

ഏഴുപേരടങ്ങുന്ന രണ്ട്​ കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക്​ 50 കി.മീറ്റർ അകലെവെച്ച്​ മറിയുകയായിരുന്നു. രാജു സജിമോൻ ആണ്​ ഷേബയുടെ ഭർത്താവ്​. പിതാവ്​: തോമസ്​. മതാവ്​: മറിയാമ്മ. 

Tags:    
News Summary - Haima car accident: body of Sheeba mary will be taken to Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.