ഹബീബ് സാലെം ഇലക്ട്രിക്കൽസിന്റെ പുതിയ ശാഖ റൂവി ഹോണ്ട റോഡിൽ ജാസ്മിൻ ജമാൽ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഇലക്ട്രിക്കൽ വിതരണ രംഗത്ത് നാലു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ഹബീബ് സാലെം ഇലക്ട്രിക്കൽസിന്റെ പുതിയശാഖ റൂവി ഹോണ്ട റോഡിൽ തുറന്നു.
സഹോദരങ്ങളായ ഹാല ജമാൽ, ഹാദി ജമാൽ, ഹാനി ജമാൽ തുടങ്ങിയവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം മാതാവ് ജാസ്മിൻ ജമാൽ നിർവഹിച്ചു. ഉപഭോക്താക്കൾ, സ്പോൺസർമാരുൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. എൽ.ഇ.ഡി ലൈറ്റിങ്, സ്വിച്ചുകൾ, വയറിങ് ആക്സസറികൾ, കേബ്ളുകൾ, വയറുകൾ, ജി.ഐ ആക്സസറികൾ, വെന്റിലേറ്റിങ് ഫാനുകൾ, പാനൽ ബോർഡുകൾ, സാനിറ്ററി ഫിറ്റിങുകൾ തുടങ്ങി നിരവധി അവശ്യ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഇവിടെ ലഭ്യമാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. സെലെക്സ്, ലെഡ്വാൻസ്, കെഡികെ, ഒറ്റ്സെൻ, ലെഗ്രാൻഡ്, ഷ്നൈഡർ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളും മറ്റു ആഗോള, പ്രാദേശിക ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. ഗ്രാൻഡ് ഓപ്പണിങ്ങിന്റെ ഭാഗമായി പരിമിത കാലത്തേക്ക് പ്രത്യേകം ഓഫറുകളും ഡീലുകളും ഉടമകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് കൂടുതൽ ശാഖകൾ തുറക്കാനും ഒമാനിലെ ഓരോ വീടുകളിലേക്കും ആവശ്യമായ ഇലക്ട്രിക്കൽ-സാനിറ്ററി-ഹാർഡ്വെയർ ഉൽപന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും അവ ഉറപ്പ് നൽകാനും ആഗ്രഹിക്കുന്നുവെന്ന് സി.ഇ.ഒ ഹാല ജമാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.