മസ്കത്ത്: ഗൾഫ് മാധ്യമം 'കുടുംബം'മാസികയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തി. 'ബോഡി ഷെയിമിങ്'എന്ന കളിയാക്കൽ സംസ്കാരം എങ്ങനെയാണ് വ്യക്തികളിലും സമൂഹത്തിലും പ്രവർത്തിക്കുന്നതെന്ന കാലികപ്രസക്തമായ ചർച്ചയാണ് ഇൗ ലക്കം കുടുംബത്തിലെ ഹൈലൈറ്റ്.
ശരീരത്തെ സ്നേഹിക്കാൻ പഠിക്കാൻ പുതുതലമുറയെ പ്രേരിപ്പിക്കുന്ന മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായവും വായിക്കാനാകും. സിനിമ താരങ്ങളായ ഇർഷാദിെൻറയും അനു സിതാരയുടെയും ജീവിത വിഷേശങ്ങളും സമൂഹത്തിലെ വിവിധ തുറകളിലെ വ്യക്തികളുടെ വോെട്ടടുപ്പ് അഭിപ്രായങ്ങളും കാണാനാകും.
കാർഷിക മേഖലയിൽ പ്രവർത്തിച്ച് വിജയിച്ച രണ്ട് അനുഭവങ്ങളും തകർച്ചയുടെ അറ്റത്തുനിന്ന് ആത്മവിശ്വാസത്തിെൻറ ചിറകിലേറി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടനും ഗായകനുമായ സന്തോഷ് ജോഗിയുടെ ഭാര്യ ജിജിയുടെ ജീവിതവും ഇത്തവണ വായിക്കാം. കാൻസർ ചികിത്സക്ക് പാലിയേറ്റ് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചും വിദഗ്ദ അഭിപ്രായമറിയാൻ 'കുടുംബം'വായന സഹായിക്കും. മൈലേജ് നിലനിർത്താൻ വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അക്കമിട്ട് വിവരിക്കുന്ന ലേഖനവും വായക്കാർക്ക് ഉപയോഗപ്പെടും.
ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിെൻറ 10 ശാഖകൾ വഴി ഏപ്രിൽ ലക്കം കുടുംബം ഗൾഫ് മാധ്യമം സൗജന്യമായി നൽകുന്നുണ്ട്. റൂവി, അൽ ഖുവൈൻ, സീബ്, ബർക്ക, സുഹാർ, ഫലജ്, നിസ്വ സൂഖ്, നിസ്വ ലുലു, സലാല മെയിൻ, സലാല ലുലു, മബേല നെസ്റ്റോ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ എത്തുന്ന ആദ്യ 500 പേർക്കാണ് കുടുംബം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.