സലാല: ജി.സി.സിയിലെ പ്രമുഖ ഡിപ്പാർട്ട്മെൻറ് സ്റ്റോർ ശൃംഖലയായ ഗിഫ്റ്റ് വില്ലേജിെൻ റ പുതിയ ശാഖ സലാല ചൗക്കിൽ പ്രവർത്തനമാരംഭിച്ചു. ചേംബർ ഓഫ് കോമേഴ്സ് വൈസ് ചെയർമാൻ ശൈഖ ് സുൽത്താൻ അലി അൽ ഹാദ്രിയും ഗ്രൂപ് ചെയർമാൻ സാലിം സുറുർ അലി അൽ നോബിയും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. അൽസലാം സ്ട്രീറ്റിൽ ചൗക്ക് സിഗ്നലിന് സമീപം ഇരുനിലകളുള്ള ഷോറൂമിൽ ഇലക്ട്രോണിക്സ്, വാച്ചുകൾ, പെർഫ്യൂംസ്, ഫാൻസി, സ്റ്റേഷനറി, ഹൗസ് ഹോൾഡ് എന്നിവയുടെ വിപുല ശേഖരമാണുള്ളത്.
ഉദ്ഘാടന ദിവസം തിരക്കുമൂലം ദീർഘനേരം കാത്തുനിന്ന ശേഷമാണ് ആളുകൾക്ക് ഷോറൂമിൽ പ്രവേശിക്കാനായത്. മികച്ചനിരക്കിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാണെന്നും നാട്ടിൽപോകുന്ന പ്രവാസി ഗിഫ്റ്റ് വില്ലേജ് നിർബന്ധമായും സന്ദർശിക്കണമെന്നും ഗ്രൂപ് എം.ഡി. കിഴിശ്ശേരി അഷ്റഫ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് സന്ദർശകരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സമ്മാനങ്ങളുമുണ്ട്. മസ്കത്തിൽ ഉടൻ ഷോറൂം ആരംഭിക്കുമെന്ന് ഡയറക്ടർ ഷനൂബ് കിഴിശ്ശേരിയും പറഞ്ഞു. ഡയറക്ടർമാരായ ഉമ്മർ നീരാണി, അമീർ ഷാ പാണ്ടിക്കാട്, മാനേജർ ഷഫീഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.