കുവൈത്തിൽ നടന്ന സൈബർ സുരക്ഷ യോഗം
മസ്കത്ത്: കുവൈത്തിൽ നടന്ന സൈബർ സുരക്ഷാ സ്ഥാപനങ്ങൾക്കും കേന്ദ്രങ്ങൾക്കും വേണ്ടിയുള്ള മന്ത്രിതല സമിതിയുടെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) യോഗത്തിൽ ഒമാൻ പങ്കെടുത്തു. ഒമാൻ പ്രതിനിധി സംഘത്തെ കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് ബിൻ അമർ അൽ ഖറൂസി സ്വീകരിച്ചു.
എക്സിക്യൂട്ടീവ് ആക്ഷൻ പ്ലാനുകൾ, ഇന്റർ-ജി.സി.സി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, ഡിജിറ്റൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സംയുക്ത സംരംഭങ്ങൾ, സൈബർ ഭീഷണികളുടെ വർധനവ് നേരിടൽ, മേഖലയിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയുൾപ്പെടെ ഗൾഫ് സൈബർ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
ഗൾഫ് സൈബർ സുരക്ഷാ തന്ത്രത്തിനായുള്ള (2024-2028) എക്സിക്യൂട്ടീവ് പ്ലാനിന് യോഗത്തിൽ അംഗീകാരം നൽകി. സൈബർ സുരക്ഷ മേഖലയിൽ ജി.സി.സി രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര സഹകരണത്തിനുള്ള ചട്ടക്കൂടിനും കമ്മിറ്റി അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.