മസ്കത്ത്: രാജ്യത്തിന്റെ 55ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ലോക നേതാക്കൾ, സഹോദര-സൗഹൃദ രാജ്യങ്ങളുടെ രാജാക്കൻമാർ, രാഷ്ട്ര തലവന്മാർ, അന്തർദേശീയ സംഘടനകൾ, അറബ്-വിദേശ രാജ്യങ്ങളിലെ മുൻനിര ഉദ്യോഗസ്ഥർ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന് ആംശസകൾ നേർന്നു.
സുൽത്താന്റെ വിവേകപൂർണമായ ഭരണത്തിന് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുന്നതായി സന്ദേശത്തിൽ പറഞ്ഞു. ഒമാൻ സുസ്ഥിരമായ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും എല്ലാ മേഖലകളിലും രാജ്യത്തിന് അഭിവൃദ്ധിയും നേട്ടങ്ങളും ഉണ്ടാവട്ടെയെന്നും ആശംസ സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു.
ദീർഘവീക്ഷണ സുൽത്താന്റെ നേതൃത്വത്തിൽ രാജ്യത്തിന് സാമ്പത്തിക-സാമൂഹിക വളർച്ച നേടാനാകട്ടെയെന്ന് അവർ പ്രത്യേകം ആശംസിച്ചു.
രാജ്യത്തിനകത്തെ വിവിധ മന്ത്രിമാരും ആശംസ നേർന്നു. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ്, റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, സ്റ്റേറ്റ് കൗൺസിൽ അധ്യക്ഷൻ ശൈഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലീ, ശൂറാ കൗൺസിൽ അധ്യക്ഷൻ ഖാലിദ് ബിൻ ഹിലാൽ അൽ മാവലി, രാജകുടുംബാംഗങ്ങൾ, സായുധസേന-പൊലീസ്-സുരക്ഷ സേനാ മേധാവികൾ, സ്റ്റേറ്റ്/ശൂറാ കൗൺസിൽ അംഗങ്ങൾ, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.