മസ്കത്ത്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഒമാന്‍ വിജയം. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഫലസ്തീനെ 2-1നാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. 20, 36 മിനിറ്റുകളിലായിരുന്നു ഒമാന്റെ ഗോളുകൾ.
ആദ്യ മിനിറ്റുകളിൽ ഫലസ്തീനിന്റെ മുന്നേറ്റത്തിനായിരുന്നു ബൗശർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇടതുവലതു വിങ്ങുകളിലൂടെ ഒരുപോലെ മുന്നേറിയ ഫലസ്തീൻ താരങ്ങൾ ഒമാന്റെ ഗോൾമുഖം വിറപ്പിച്ചു. ഒടുവിൽ നാലാം മിനിറ്റില്‍ അബൂ വര്ദിലൂടെ ആദ്യ ഗോള്‍ നേടുകയും ചെയ്തു.
എന്നാൽ, പിന്നീട് തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു ഒമാൻ താരങ്ങൾ. പതിയെ പന്തിൽ ആധിപത്യം പുലർത്തിയ റെഡ് വാരിയേഴ്സ് 20ം മിനിറ്റില്‍ ഉമര്‍ അല്‍ മാലികിയുടെ ഹെഡര്‍ ഗോളിലൂടെ സമനില നേടി. തുടർന്ന് ആക്രമണത്തിന് മൂർച്ച കൂട്ടിയതോടെ 36ാം മിനിറ്റിൽ ലീഡ് നേടുകയും ചെയ്തു.
സമനില പിടിക്കാൻ അഫ്ഗാൻ താരങ്ങൾ അവസാന നിമിഷംവരെ പൊരുതിയെങ്കിലും ഒമാൻ താരങ്ങളുടെ പ്രതിരോധത്തിന് മുന്നിൽ ലക്ഷ്യംകാണാതെ പോവുകയായിരുന്നു. രണ്ടാം പകുതിയിലും നിരവധി അവസരങ്ങൾ ഇരുകൂട്ടർക്കും ലഭിച്ചിരുന്നുവെങ്കിലും മുതലെടുക്കാനായില്ല. ടീമിന്റെ പ്രകടനത്തിൽ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചും സംതൃപ്തി പ്രകടിപ്പിച്ചു.
ഏഷ്യാകപ്പ്, ലോകകപ്പ് യോഗ്യത എന്നിവയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായായിരുന്നു മത്സരം. സെപ്റ്റംബർ 13ന് അമേരിക്കക്കെതിരെയും ഒമാൻ സൗഹൃദ മത്സരം കളിക്കും. അല്ലയന് സ്റ്റേഡിയത്തില്‍ ഒമാന്‍ സമയം പുലര്‍ച്ച 4.30നാണ് കിക്കോഫ്. വലിയ പോരാട്ടങ്ങൾക്കിറങ്ങുന്നതിന് മുമ്പ് കൂടുതൽ അനുഭവസമ്പത്ത് നേടാനാണ് കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ച് സൗഹൃദ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.