റഫീഖ് ചാരിറ്റി ഫുട്ബാൾ ടൂർണമെൻറിൽ വിജയികളായ സാപിൽ എഫ്.സി ടീം
സലാല: ഫുട്ബാൾ കളിക്കാരനായ റഫീഖിെൻറ ചികിത്സാർഥം സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ സാപിൽ എഫ്.സി ജേതാക്കളായി. ദോഫാർ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. സലാലയിലെ ഫുട്ബാൾ കൂട്ടായ്മയാണ് ഔഖത്തിലെ സലാല ക്ലബ് മൈതാനിയിൽ ടൂർണമെൻറ് സംഘടിപ്പിച്ചത്. മൂന്ന് ആഴ്ചകളായി നടന്ന ടൂർണമെൻറിൽ എട്ട് ടീമുകൾ പങ്കെടുത്തു. ഡാനിഷിനെ മികച്ച കളിക്കാരനായും വിപിനെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു. ഒളിമ്പിക് ട്രേഡിങ് കമ്പനി എം.ഡിയും ടൂർണമെൻറ് ചെയർമാനുമായ സുധാകരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. റണ്ണേഴ്സിനുള്ള ട്രോഫി സ്പൈക ഇന്നൊവേഷൻ എം.ഡി സലിം ബാബു കൈമാറി. സമാപന ചടങ്ങിൽ സലാലയിലെ വിവിധ സംഘടന നേതാക്കളും സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു. റഫീഖ് ചാരിറ്റി സമിതിയംഗങ്ങൾ ടൂർണമെൻറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.