മസ്കത്ത്: തെക്കൻ മവേലയിൽ ഫ്ലാറ്റിൽ തീപിടിത്തം. സിവിൽ ഡിഫൻസിെൻറ കാര്യക്ഷമമായ ഇടപെടലിെൻറ ഫലമായി ദുരന്തം ഒഴിവായി. മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഒമ്പതുപേരെ ഇവിടെനിന്ന് രക്ഷിച്ചതായി സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു.
മൂന്നുപേരെ പുകശ്വസിച്ചതിനാലുള്ള അവശതകളെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തീ സമീപത്തെ ഫ്ലാറ്റുകളിലേക്ക് പടരാതിരിക്കാനും സിവിൽ ഡിഫൻസിെൻറ ഇടപെടൽ സഹായിച്ചു.
മൂന്നു യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിരുന്നു. തീപിടിത്തത്തിെൻറ കാരണം അറിവായിട്ടില്ല. റൂവിയിൽ ചൊവ്വാഴ്ച തീപിടിത്തം നടന്നിരുന്നു. ബംഗ്ലാദേശ് സ്വദേശികൾ താമസിക്കുന്ന കെട്ടിടത്തിെൻറ ടെറസിൽ വെച്ചിരുന്ന സാധനങ്ങളാണ് കത്തിയത്. വൻ നാശനഷ്ടമുണ്ടായതായി കരുതപ്പെടുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി രാജ്യത്തിെൻറ വിവിധയിടങ്ങളിലായി താമസകേന്ദ്രങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഇതിൽ വിദേശിയടക്കം മരണപ്പെട്ടിരുന്നു. ഇതിനൊപ്പം കൃഷിത്തോട്ടങ്ങൾക്ക് തീപിടിച്ച നിരവധി സംഭവങ്ങളും കഴിഞ്ഞ മാസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കാർഷിക മാലിന്യത്തിെൻറ സംസ്കരണത്തിലെ പോരായ്മയാണ് തോട്ടങ്ങളിലെ തീപിടിത്തത്തിന് പ്രധാന കാരണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. കഴിഞ്ഞവർഷം മാത്രം 354 തവണയാണ് കൃഷിത്തോട്ടങ്ങളിൽ അഗ്നിബാധയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.