മസ്കത്ത്: ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി കട കത്തിച്ച കേസിൽ ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബിദിയയിൽ കഴിഞ്ഞ മാസം 22ന് നടന്ന തീപിടിത്തത്തിലാണ് അറസ്റ്റ്. ഗ്യാസ് കടത്തിവിട്ടാണ് തീയിട്ടത്. സംഭവത്തിൽ സെൻററിലുണ്ടായിരുന്ന മലയാളിയുടെ ഹോട്ടൽ അടക്കം മൂന്ന് കടകളും കത്തിനശിച്ചിരുന്നു.
പാകിസ്താൻ സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് സമീപം കട നടത്തുന്ന മലയാളി പറഞ്ഞു. ഇയാൾക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. സാറ്റലൈറ്റ് ഉപകരണങ്ങൾ വിൽപന നടത്തുന്ന കടയാണ് പാകിസ്താനിക്ക് ഉണ്ടായിരുന്നത്. മേൽക്കൂര തുളച്ചശേഷം ഗ്യാസ് കടത്തിവിടുകയായിരുന്നു. പ്രതിയെ കൂടുതൽ അന്വേഷണത്തിനും വിചാരണക്കുമായി കൈമാറിയതായും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.